Advertisement
Entertainment
വിനീത് ശ്രീനിവാസന്റെ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും: സിജോയ് വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 03, 12:34 pm
Sunday, 3rd November 2024, 6:04 pm

2013ല്‍ വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ത്രില്ലര്‍ ചിത്രമാണ് തിര. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു തിര. ഈ സിനിമയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമാ മേഖലയിലേക്ക് എത്തുന്നത്. ധ്യാനിനൊപ്പം ശോഭനയും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന പ്രത്യേകതയും തിരക്കുണ്ട്. സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയന്‍ ഹീറോയിന്‍’ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ് തിര.തിര സിനിമക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പറയുകയാണ് നടന്‍ സിജോയ് വര്‍ഗീസ്. താന്‍ സിനിമയിലേക്ക് വരുന്നത് സിനിമാട്ടോഗ്രാഫര്‍ ജോമോന്‍ കാരണമാണെന്നും എ.ബി.സി.ഡിയാണ് തന്റെ ആദ്യ ചിത്രമെന്നും അദ്ദേഹം പറയുന്നു. അതിന് ശേഷം തിര, ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമകള്‍ അടുത്തടുത്ത് ചെയ്തെന്നും സിജോയ് കൂട്ടിച്ചേര്‍ത്തു.

തിര എന്ന സിനിമക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമാട്ടോഗ്രാഫര്‍ ജോമോന്‍ എന്റെ കസിന്‍ ആണ്. അങ്ങനെ ജോമോന്‍ കാരണം മാര്‍ട്ടിന്‍ പ്രക്കാട്ട് വഴിയാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ജോമോന്‍ ആണ് ഞാന്‍ പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്നും ചേട്ടന്‍ എന്തുകൊണ്ട് സിനിമയില്‍ അഭിനയിച്ചുകൂടാ എന്ന് ചോദിച്ച് എന്നെ സിനിമയിലേക്ക് ക്ഷണിക്കുന്നത്.അങ്ങനെയാണ് ആദ്യ സിനിമയായ എ.ബി.സി.ഡിയില്‍ അഭിനയിക്കുന്നത്. ഒരുപാട് മടിയോടെയാണ് ആ ചിത്രത്തില്‍ അഭിനയിച്ചതെങ്കിലും ആ സിനിമയില്‍ ക്ലിക്കായി. സൗഹൃദങ്ങളും തുണച്ചു. അതിന് ശേഷം തിര, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ സിനിമകളില്‍ ഒന്നിന് പുറകെ ഒന്നായി അഭിനയിച്ചു.

തിരയില്‍ ശോഭനയുടെ ഫ്രണ്ട് കാബിനറ്റ് മിനിസ്റ്ററുടെ വേഷമായിരുന്നു എനിക്ക്. സത്യത്തില്‍ വിനീത് തിരയുടെ ഒരു സീക്വല്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ധ്യാനും പറയാറുണ്ട് അതിന്റെ ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന്,’ സിജോയ് വര്‍ഗീസ് പറയുന്നു.

Content Highlight: Sijoy Varghese Talks About Second Part Of Thira Movie