| Friday, 24th August 2012, 12:32 pm

സിംഗൂര്‍ ഭൂനിയമം: മമതക്ക് അനുകൂലമായി സുപ്രീം കോടതി വിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിംഗൂര്‍ ഭൂമി പ്രശ്‌നത്തില്‍ മമതയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി. സിംഗൂര്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കൊല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. []

ഹൈക്കോടതി വിധിക്കെതിരെ മമതാ സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വിധി. കേസില്‍ ടാറ്റാ മോട്ടോഴ്‌സിന് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

ബംഗാളിലെ ഇടതുസര്‍ക്കാറിന്റെ ഭരണകാലത്ത് നാനോ കാര്‍ നിര്‍മിക്കാന്‍ ടാറ്റ പാട്ടത്തിനെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കാന്‍ മമതാ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഇതിനെതിരെ ടാറ്റാ മോട്ടോഴ്‌സ് ഹൈക്കോടതിയെ സമീപിക്കുകകയായിരുന്നു. അന്ന് ടാറ്റയ്ക്ക് അനുകൂലമായി നിന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

സിംഗൂര്‍ ഭൂനിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതി വിധിച്ചത്.

We use cookies to give you the best possible experience. Learn more