| Friday, 18th March 2016, 7:33 pm

നിങ്ങളുടെ ലാപ്‌ടോപ്പിന് വയസ്സായോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദൈനംദിന ജീവിതത്തില്‍ നമുക്ക് ഏറ്റവും കൂടുതല്‍  ആവശ്യമായി വരുന്ന ഉപകരണമാണ് ലാപ്‌ടോപ്പ്. ഒരു ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തന കാലാവധി അതിന്റെ ബ്രാന്റിനെയും ഉപയോഗിക്കുന്ന രീതിയെയുമൊക്കെ ആശ്രയിച്ചിരിക്കും. കാലപഴക്കവും തന്റെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുന്നതും പല ലാപ്‌ടോപ്പുകളും പല രീതിയിലാണ് ഉപഭോക്താക്കളെ അറിയിക്കുന്നത്. നിങ്ങളുടെ ലാപ്‌ടോപ്പിന് വയസാവുമ്പോള്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അമിതമായി ചൂടാകുക

കുറച്ച് സമയം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ തന്നെ അമിതമായി ചൂടാവുകയെന്നത് ഒരു നല്ല ലക്ഷണമല്ല. കട്ടിലിലും മറ്റും വച്ച് ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത് അതിലെ ചൂട് പുറത്തേക്ക് തള്ളാനുള്ള എക്‌സോസ്റ്റ് വാല്‍വിന് തടയിടുന്നു. അതിനാല്‍ ടേബിള്‍ പോലെ ഉറപ്പുള്ള പ്രതലത്തില്‍ വച്ച് പ്രവര്‍ത്തിപ്പിക്കുന്നതാണ് ഉചിതം.


ബൂട്ടിങ്ങ് വൈകുക

നിങ്ങളുടെ കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ ഒരുപാട് നേരമെടുക്കുന്നുണ്ടെങ്കിലോ ഇടയ്ക്കിടെ റീസ്റ്റാര്‍ട്ടാവുന്നുണ്ടെങ്കിലോ അധികം വൈകാതെ സര്‍വീസ് ചെയ്യുക.


ഫയല്‍ ഇറര്‍

ഫയലുകള്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്നില്ല തുടങ്ങിയ ഇറര്‍ നോട്ടിഫിക്കേഷനുകള്‍ സ്ഥിരമായി കാണിക്കുന്നത് നിങ്ങളുടെ ലാപ്‌ടോപ്പിലെ ആപ്ലിക്കേഷനുകള്‍ അപ്പ്‌ഡേറ്റ് ചെയ്യാതിരിക്കുമ്പോഴാണ്. അപ്‌ഡേറ്റ് ചെയ്യുമ്പോഴും ഒറിജിനല്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക. 80% ആളുകളും ഒറിജിനല്‍ സോഫ്റ്റ്‌വെയറുകളല്ല ഉപയോഗിക്കുന്നത്. അത് കാലക്രമേണ യൂസര്‍ ഇന്റര്‍ഫേസില്‍ വരെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.


പ്രവര്‍ത്തനക്ഷമത കുറയുക

വളരെ വേഗം തീരേണ്ടതും, സാധാരണഗതിയിലുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നത് നിങ്ങളുടെ ലാപ്‌ടോപ്പിന്റെ കാലപ്പഴക്കത്തെ സൂചിപ്പിക്കുന്നു.


ബാറ്ററി ലൈഫ് കുറയുക

പ്ലഗ് ചെയ്ത് ഉപയോഗിക്കുന്നതാണ് പ്രധാനമായും ബാറ്ററി ലൈഫ് കുറയാനുള്ള പ്രധാന കാരണം. ഫുള്‍ ചാര്‍ജായി കഴിഞ്ഞാല്‍ ലാപ്‌ടോപ്പ് പ്ലഗില്‍ നിന്ന് ഡിസ്‌കണക്റ്റ് ചെയ്യുക. അധിക നേരം പ്ലഗ് ചെയ്ത് ഉപയോഗിക്കുന്നത് ബാറ്ററി ലൈഫ് കുറയാന്‍ കാരണമാകുന്നു.

പലപ്പോഴും തിരക്കില്‍ നമ്മള്‍ ഷട്ട്ഡൗണ്‍ ചെയ്യാതെ പവര്‍ ബട്ടണ്‍ ലോങ്ങ് പ്രസ്സ് ചെയ്ത് കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുകയുമൊക്കെ ചെയ്യുന്നത് ഹാര്‍ഡ് ഡിസ്‌ക്കിന്റെ പ്രവര്‍ത്തനത്തെയാവും ബാധിക്കുക. ഇടയ്ക്കിടെ  ലാപ്‌ടോപ്പ് വൃത്തിയാക്കുന്നത് ലാപ്‌ടോപ്പിന്റെ ലൈഫ് കൂട്ടാന്‍ സഹായിക്കും. അടിഞ്ഞുകൂടുന്ന പൊടി നിങ്ങളുടെ ലാപ്‌ടോപ്പിന്റെ ഹാര്‍ഡ്‌വെയറുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

We use cookies to give you the best possible experience. Learn more