| Friday, 19th November 2021, 7:55 pm

ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി; 18 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വി.എസ്. വീട്ടിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി. വി.എസ്. ഉടന്‍ ആശുപത്രി വിടുമെന്ന് മകന്‍ അരുണ്‍ കുമാര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അരുണ്‍ കുമാര്‍ ഇക്കാര്യം അറിയിച്ചത്. 18 ദിവസത്തോളമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വി.എസ്.

‘ആശുപത്രിവാസത്തിന് വിട. ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ തുടരുന്ന അച്ഛന്‍ ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. പരിപൂര്‍ണ വിശ്രമവും കുറെയേറെ നിബന്ധനകളും ഡോക്ടര്‍മാരുടെ കുറിപ്പടിയിലുണ്ട്. ആകാംക്ഷകളും പിന്തുണകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി,’ അരുണ്‍ കുമാര്‍ പറഞ്ഞു.

വെള്ളിയാഴ്ച തന്നെ വി.എസ്. വീട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘനാളായി പൊതു രംഗത്ത് നിന്നും വിട്ട് നിന്നിരുന്ന വി.എസിനെ നവംബര്‍ ഒന്നിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്ന വി.എസ്. പട്ടത്തെ ഉത്രാടം തിരുന്നാള്‍ ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Significant improvement in Former Chief Minister V.S. Achuthanandan’s health

Latest Stories

We use cookies to give you the best possible experience. Learn more