| Thursday, 7th December 2017, 12:38 pm

'എവിടേയും മഞ്ഞ, ഗ്രൗണ്ടിലെത്തിയപ്പോള്‍ പകച്ചു പോയി'; കരിയര്‍ കഴിഞ്ഞാലും കൊച്ചിയിലെ ഗോളാരവം മറക്കില്ലെന്ന് സിഫ്‌നിയോസ്

എഡിറ്റര്‍

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചത് മാര്‍ക് സിഫ്‌നിയോസ് എന്ന ഡച്ചുകാരനാണ്. 19 കാരനായ സിഫ്‌നിയോസ് ഒറ്റ ഗോളുകൊണ്ട് കേരളക്കരയുടെ പ്രിയങ്കരനായി മാറി. ആ നിമിഷത്തെ കുറിച്ച് മനസു തുറക്കുകയാണ് സിഫ്‌നിയോസ്.

” വാക്കുകളില്‍ വിവരിക്കാനാവില്ല ആ നിമിഷം. ഉദ്ഘാടന മത്സരത്തിന് മുമ്പ് വാം അപ്പിനായി ഗ്രൗണ്ടിലെത്തുമ്പോള്‍ പകച്ചു പോയി. അവിശ്വസനീയമായ അന്തരീക്ഷം. തിങ്ങി നിറഞ്ഞ ഗ്യാലറി. എവിടേയും മഞ്ഞ. കരിയര്‍ കഴിഞ്ഞാലും മറക്കില്ല ആ ദിവസവും ആ ഗോളും.” മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.


Also Read: ലവ് ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ജീവനോടെ കത്തിച്ചു; കൊലപാതകം ലൈവായി ചിത്രീകരിച്ച് അക്രമിസംഘം


അതേസമയം, ഇന്ത്യയിലെ ഫുട്‌ബോളിനെ കുറിച്ച് തനിക്ക് നേരത്തെ കാര്യമായൊന്നും അറിയല്ലായിരുന്നുവെന്നും എന്നാല്‍ ഐ.എസ്.എല്ലിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നുമാണ് താരം പറയുന്നു. കോച്ച് റെനെ മ്യുളസ്റ്റീനാണ് സിഫ്‌നിയോസിനെ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കുന്നത്.

മികച്ച താരങ്ങളും പിന്തുണയുമുള്ള നല്ല ടീമാണ് ബ്ലാസ്റ്റേഴ്‌സെന്നും ഇതുവരേയുമുള്ള കളി വച്ച് ടീമിന്റെ കരുത്ത് അളക്കരുതെന്നും താരം പറയുന്നു. ഓരോ കളിയിലും മെച്ചപ്പെട്ടു വരികയാണെന്നും ഇനി തങ്ങള്‍ ജയിക്കുമെന്നും സിഫ്‌നിയോസ് പറയുന്നു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more