| Friday, 30th November 2018, 11:21 am

'പാകിസ്ഥാന്‍ സന്ദര്‍ശിച്ചു, ഖാലിസ്ഥാന്‍ നേതാവിന്റൊപ്പം ഫോട്ടോയെടുത്തു'; സിദ്ദുവിനെ അറസ്റ്റ് ചെയ്യണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാന്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ധുവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്യണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഖാലിസ്ഥാന്‍ നേതാവ് ഗോപാല്‍ സിങ് ചൗളയുടെ കൂടെ ഫോട്ടോ എടുത്തതും അന്വേഷിക്കണമെന്നും സ്വാമി പറഞ്ഞു.

പാകിസ്ഥാനില്‍ വെച്ച് ആരൊക്കെയുമായി കൂടികാഴ്ച നടത്തിയെന്നും എവിടെയാണ് താമസിച്ചതെന്നുമടക്കം അന്വേഷിക്കണമെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

Also Read  കേന്ദ്രസര്‍ക്കാറിനെ വിറപ്പിക്കാന്‍ വീണ്ടും പാര്‍ലമെന്റിലേക്ക് കര്‍ഷകറാലി; ഒരു ലക്ഷത്തോളം കര്‍ഷകര്‍ അണിനിരക്കും

സിദ്ദു തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സ്വാമി പറഞ്ഞു. കര്‍താര്‍പൂര്‍ ഇടനാഴി തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ച് സിദ്ദുവിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ചൗള ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതതോടെയാണ് വിവാദങ്ങളുടെ ആരംഭം.

എന്നാല്‍ 5000ത്തലധികം ചിത്രങ്ങള്‍ എടുത്ത ആ ചടങ്ങില്‍ ആരുടെയൊക്കെ കൂടെ ചിത്രം വന്നിട്ടുണ്ടെന്ന് പറയാന്‍ ആകില്ലെന്നും ആരാണ് ഗോപാല്‍ സിങ് ചൗളയെന്ന് അറിയില്ലെന്നും സിദ്ധു പറഞ്ഞു.

DoolNews Video

We use cookies to give you the best possible experience. Learn more