സിദ്ദു പൊലീസ് കസ്റ്റഡിയില്‍; ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരം
India
സിദ്ദു പൊലീസ് കസ്റ്റഡിയില്‍; ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th October 2021, 5:13 pm

ചണ്ഡീഗഡ്: പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവും മൂന്ന് പഞ്ചാബ് മന്ത്രിമാരും സഹറന്‍പുരില്‍ പൊലീസിന്റെ കസ്റ്റഡിയില്‍.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിദ്ദുവിന്റെ നേതൃത്വത്തില്‍ പഞ്ചാബ് മുതല്‍ ലഖിംപൂര്‍ വരെ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

അതേസമയം അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ നിരാഹര സമരം ആരംഭിക്കുമെന്ന് സിദ്ദു പറഞ്ഞു. ആശിഷ് മിശ്രയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും നാളെ അറസ്റ്റ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലവ് കുശ്, ആശിഷ് പാണ്ഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍, കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

അപകടം നടക്കുമ്പോള്‍ തന്റെ മകന്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നും മകനല്ല വണ്ടി ഓടിച്ചതെന്നുമാണ് മന്ത്രി ആശിഷ് മിശ്ര പറഞ്ഞിരുന്നത്. കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും അജയ് മിശ്ര പറഞ്ഞിരുന്നു.

അലഹബാദ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി പ്രദീപ് കുമാര്‍ ശ്രീവാസ്തവയെ സിംഗിള്‍ മെമ്പര്‍ കമ്മിഷനായി നിയോഗിച്ച് കൊണ്ട് ലഖിംപൂര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sidhu ‘Detained’ at UP Border