| Wednesday, 2nd May 2018, 6:46 pm

പ്രിയപ്പെട്ട മോദിജീ... യെദ്യൂരപ്പ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് താങ്കളൊന്നു പറയാമോ; മോദിയ്ക്കുനേരെ കൗണ്ടര്‍ വെല്ലുവിളിയുമായി സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വെല്ലുവിളി. ഒരു കടലാസിന്റെ സഹായത്തോടെ ബി.എസ് യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ 15 മിനിറ്റുകൊണ്ട് പറയാനാണ് സിദ്ധരാമയ്യയുടെ വെല്ലുവിളി.

ട്വിറ്ററിലായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ” പ്രിയപ്പെട്ട മോദിജീ… ഒരു കടലാസില്‍ നോക്കി 15 മിനിറ്റില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു.”


Also Read:  ‘സ്വകാര്യത നല്‍കാമെന്ന് ഫേസ്ബുക്ക്’; ഹിസ്റ്ററി ക്ലിയര്‍ ചെയ്യാനാവുന്ന പരിഷ്‌കരണം പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്


നേരത്തെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ മോദി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു.

” രാഹുല്‍ നിങ്ങള്‍ക്ക് ഒരു കടലാസ് കഷണം പോലും നോക്കാതെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയാനാകുമോ..? ഹിന്ദിയിലോ കന്നഡയിലോ നിങ്ങളുടെ അമ്മയുടെ മാതൃഭാഷയിലോ നിങ്ങള്‍ക്ക് സംസാരിക്കാം. 15 മിനിറ്റില്‍ കര്‍ണാടക സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.” ഇതായിരുന്നു മോദിയുടെ വെല്ലുവിളി.


Also Read:  ‘പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താതെ നിങ്ങള്‍ എന്തന്വേഷണമാണ് നടത്തുന്നത്?’; ഉന്നാവോ ബലാത്സംഗക്കേസില്‍ സി.ബി.ഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം


ചാമരാജനഗര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം. മേയ് 12നാണ് 224 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 15നാണ് വോട്ടെണ്ണല്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more