മലയാളികളുടെ പ്രിയ നടനാണ് സിദ്ദീഖ്. കാലങ്ങളായി വ്യത്യസ്ത കഥാപാത്രങ്ങളിൽ അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.
മലയാളികളുടെ പ്രിയ നടനാണ് സിദ്ദീഖ്. കാലങ്ങളായി വ്യത്യസ്ത കഥാപാത്രങ്ങളിൽ അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.
സീനിയർ താരങ്ങൾക്കൊപ്പവും യുവതലമുറയിലെ അഭിനേതാക്കൾക്കുമൊപ്പം ഒരുപോലെ സിനിമകളുടെ ഭാഗമാവുന്ന സിദ്ദീഖ് എല്ലാവരോടും ഒരുപോലെ അടുപ്പം സൂക്ഷിക്കുന്ന ഒരാളാണ്. മമ്മൂട്ടിയുമായി താരത്തിനുള്ള ആത്മബന്ധത്തെ കുറിച്ച് മുമ്പും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സിനിമയിൽ ഒരുപാട് പേരോട് തനിക്ക് അടുപ്പമുണ്ടെന്നും എല്ലാവരും കൂടെ ഒത്തുകൂടുന്ന ഒരു പരിപാടിയെല്ലാം മമ്മൂക്ക തന്നെയാണ് ഏല്പിക്കുകയെന്നും സിദ്ദീഖ് പറയുന്നു. മമ്മൂക്കയിടക്ക് തന്നെ ചീത്ത വിളിക്കാറുണ്ടെന്നും അതിന് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ സുനോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയോട് മാത്രമല്ല സിനിമയിലെ പല സംവിധായകരോടും അഭിനേതാക്കളോടും എനിക്ക് നല്ല അടുപ്പമുണ്ട്. സിനിമയിലെ എല്ലാവർക്കുമായി ഒത്തുകൂടി ഒരു മീറ്റിങ് നടത്തണമെങ്കിൽ മമ്മൂക്കയാണ് ആദ്യം എന്നോട് പറയുക. ഞാൻ എല്ലാവരുടെയും കൂടെ അഭിനയിക്കുന്ന ആളാണ്.
മോഹൻലാലിന്റെ കൂടെയുണ്ട് മമ്മൂക്കയുടെ കൂടെയുണ്ട് പൃഥ്വിയുടെയും ഫഹദിന്റെയും അങ്ങനെ എല്ലാവരുടെയും കൂടെയുണ്ട്.
എല്ലാവരോടും ഈ അടുപ്പമുള്ളത് കൊണ്ട് അവരെയെല്ലാം നീ വിളിച്ചാൽ മതിയെന്നാണ് മമ്മൂക്ക എപ്പോഴും പറയുക. അതുപോലെ അസോസിയേഷന്റെ എന്തെങ്കിലും പരിപാടി നടക്കുമ്പോൾ മമ്മൂക്കയോട് എന്തെങ്കിലും കാര്യം പറയണമെന്നുണ്ടെങ്കിൽ എന്നെ ഏല്പിക്കും.
ഞാൻ മമ്മൂക്കയോട് ചെന്ന് പറഞ്ഞാൽ, അദ്ദേഹം ചിലപ്പോൾ എന്നെ ചീത്ത വിളിക്കും. പക്ഷെ എനിക്കത് പ്രശ്നമല്ല. മമ്മൂക്കയല്ലേ വിളിക്കുന്നത്. മമ്മൂക്കയിപ്പോൾ ചീത്ത വിളിച്ചാൽ എന്താണ്. പലരും അങ്ങനെയല്ല വിചാരിക്കുന്നത്. വേറെയാരുമല്ലല്ലോ മമ്മൂക്കയല്ലേ എന്നാണ് എന്റെ ഒരു ആറ്റിട്യൂഡ്.
ഭയങ്കരമായ സ്നേഹം നമുക്കവരോട് ഉണ്ടെന്ന് അവർക്ക് മനസിലാവും,’ സിദ്ദീഖ് പറയുന്നു.
Content Highlight: Sidhique Talk About Relation With Mammootty