ആ സമയത്ത് എനിക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നിയെന്ന് ഭാര്യയും മകളും പറഞ്ഞിരുന്നു: സിദ്ദിഖ്
Entertainment
ആ സമയത്ത് എനിക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നിയെന്ന് ഭാര്യയും മകളും പറഞ്ഞിരുന്നു: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th February 2024, 12:21 pm

കാലങ്ങളായി തന്റെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് സിദ്ദിഖ്.

ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആവാത്ത പ്രധാന ഘടകമാണ്. ഹാസ്യതാരമായി നായകനായും വില്ലനായും അച്ഛനായുമെല്ലാം ഒരുപാട് സിനിമകളിൽ സിദ്ദിഖ് നിറഞ്ഞാടിയിട്ടുണ്ട്.

ആ കൂട്ടത്തിൽ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച നേര്.


ചിത്രത്തിലെ രാജശേഖർ എന്ന സിദ്ദിഖിന്റെ വക്കീൽ കഥാപാത്രം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നെഗറ്റീവ് കഥാപാത്രം ആയിട്ടാണ് സിദ്ദിഖ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. കാണുന്ന പ്രേക്ഷകർക്ക് ആ കഥാപാത്രത്തോട് ദേഷ്യം തോന്നുന്ന വിധത്തിലായിരുന്നു അദ്ദേഹം രാജശേഖരനെ അവതരിപ്പിച്ചു വെച്ചത്.

നേര് കണ്ട എല്ലാവരും തനിക്കെട്ട് ഒരെണ്ണം പൊട്ടിക്കണം എന്ന് കരുതിയിട്ടുണ്ടാവും എന്ന് സിദ്ധിക്കും പറയുന്നു. തന്റെ ഭാര്യയും മകളും തന്നോട് അത് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഒറിജിനൽസ് ബൈ വീണയോടുള്ള അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞു.

‘ആ സിനിമ കണ്ട എല്ലാവരും ആഗ്രഹിച്ചിട്ടുണ്ടാവും എനിക്കിട്ട് രണ്ട് അടി കൊള്ളണമെന്ന്. എന്റെ ഭാര്യയും എന്റെ മോളും വരെ പറഞ്ഞിട്ടുണ്ട് ഒറ്റയടി വെച്ച് തരാൻ തോന്നും ആ സമയത്തെന്ന്.

‘എല്ലാം അഭിനയമല്ലേ സുഹറാ’ എന്ന് മോഹൻലാൽ രാവണപ്രഭുവിൽ പറയുന്നുണ്ട്. അതുപോലെ എല്ലാം ഒരു അഭിനയമാണ്,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique Talk About Neru Movie