| Saturday, 27th April 2024, 4:32 pm

ആ ബസ് യാത്രയിലാണ് ആളുകൾ എന്നെ തിരിച്ചറിയുന്നത്, ഹേ സിനിമാ നടൻ എന്നവർ ഉറക്കെ വിളിച്ചു: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയ നടനാണ് സിദ്ദിഖ്. കാലങ്ങളായി മലയാള സിനിമ നിറഞ്ഞ് നിൽക്കുന്ന അദ്ദേഹം വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളായി സ്‌ക്രീനിൽ പകർന്നാടിയിട്ടുണ്ട്.

ആ നേരം അല്പ നേരം എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ സിദ്ദിഖ് ന്യൂ ഡൽഹി എന്ന സൂപ്പർ ഹിറ്റ്‌ ജോഷി ചിത്രത്തിലൂടെയാണ് കൂടുതൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ന്യൂ ഡൽഹി. തനിക്ക് ഏറ്റവും സ്പെഷ്യലായിട്ടുള്ള ആദ്യ സിനിമയെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ചിത്രമാണ് ന്യൂ ഡൽഹിയെന്ന് താരം പറയുന്നു.

‘സിനിമക്കുവേണ്ടി ഇനിയും ഞാൻ യാത്രചെയ്യും എന്നൊന്നും അപ്പോൾ ചിന്തിക്കുന്നേയില്ല. മനസ്സുനിറയെ ഭാര്യയുടെ കരച്ചിലാണ്. ശരിക്കും ബേജാറ് പിടിച്ച സമയം. അഭിനയത്തിൻ്റെ എ.ബി.സി.ഡി പോലും അറിയില്ല. നി ൽക്കാനും നടക്കാനും അറിയില്ല. നോട്ടം ശരിയാകുന്നില്ല.

പക്ഷേ, അതായിരുന്നു എൻ്റെ അഭിനയക്കളരി. നായർ സാബിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ കശ്മീരിൽ ആയിരിക്കുമ്പോഴാണ് ജൂബിലി ജോയ് വിളി ച്ച് സിനിമ സക്‌സസ് ആണെന്നറിയിക്കുന്നത്. ആ ഷൂട്ടിങ് കഴിഞ്ഞ് നേരെ കൊച്ചി എയർപോർട്ടിൽ വന്നിറങ്ങി.

ഫോർട്ട് കൊച്ചിയിലെത്തി വൈപ്പിൻ കടന്നു. ബസ് കയറുമ്പോഴൊക്കെ പലരും നോക്കുന്നുണ്ട്. ആളുകൾ എന്നെ തിരിച്ചറിഞ്ഞുതുടങ്ങുന്നത് ആ ബസ് യാത്രയിലാണ്. വീടിൻ്റെ അടുത്തുള്ള ബസ് സ്‌റ്റോപ്പിൽ വന്നിറങ്ങുമ്പോൾ, ‘ഹേ സിനിമാ നടൻ’ എന്ന് ഉറക്കെ വിളിക്കുന്നു.

അതുവരെ എൻ്റെ കൂട്ടുകാർക്ക് പോലും അറിയില്ലായിരുന്നു, ഞാൻ ഇങ്ങനെ സിനിമയിൽ അവസരങ്ങൾ ചോദിച്ചു നടക്കുന്നത്. ഒരുപാട് സ്പെഷ്യലാണ് എനിക്ക് ന്യൂ ഡൽഹി,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique Talk About His Film Journey

We use cookies to give you the best possible experience. Learn more