തന്റെ ഒരുപാട് ഡയലോഗുകൾ വലിയ രീതിയിൽ വൈറൽ ആക്കിയ താരമാണ് സിദ്ദിഖ്. വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള സിദ്ദിഖ് ഹാസ്യതാരമായി ബിഗ് സ്ക്രീനിൽ വന്നപ്പോഴെല്ലാം പ്രേക്ഷകർ ഒരുപാട് ചിരിച്ചിട്ടുണ്ട്.
തന്റെ ഒരുപാട് ഡയലോഗുകൾ വലിയ രീതിയിൽ വൈറൽ ആക്കിയ താരമാണ് സിദ്ദിഖ്. വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള സിദ്ദിഖ് ഹാസ്യതാരമായി ബിഗ് സ്ക്രീനിൽ വന്നപ്പോഴെല്ലാം പ്രേക്ഷകർ ഒരുപാട് ചിരിച്ചിട്ടുണ്ട്.
അത്തരത്തിൽ ഒന്നായിരുന്നു സൺഡേ ഹോളിഡേ എന്ന ജിസ് ജോയ് ചിത്രത്തിലെ വയലാർ എഴുതുമോയിത് പോലെ എന്ന ഡയലോഗ്.
ആ ഡയലോഗ് ഉണ്ടായതിനെ കുറിച്ച് പറയുകയാണ് സിദ്ദിഖ്. അത് അറിയാതെ സംഭവിച്ചതാണെന്നും പെട്ടെന്ന് പറഞ്ഞു പോയതാണെന്നും സിദ്ദിഖ് പറയുന്നു. ഒരുപാടാളുകൾ അത് ഏറ്റെടുത്തെന്നും സിദ്ദിഖ് പറഞ്ഞു. ഒറിജിനൽസ് ബൈ വീണയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വയലാർ എഴുതുമോ ഇതുപോലെ, ആ ഡയലോഗ് ഞാൻ പെട്ടെന്ന് അങ്ങ് പറഞ്ഞു പോയതാണ്. തെലുങ്ക് പാട്ടിനുവേണ്ടി മലയാളം എഴുതുകയാണല്ലോ.
ആ തെലുങ്ക് പാട്ടിന്റെ ട്യൂൺ അനുസരിച്ച് മലയാളം എഴുതുകയാണ്. അപ്പോൾ ജിസ് ജോയ് എന്റെ അടുത്ത് വന്നു പറഞ്ഞു മലയാളം വരികൾ ഇന്ന ട്യൂണിൽ വേണം പാടാനെന്ന്.
ആ വരികൾ ആദ്യം ഞാൻ പാടിയപ്പോൾ തെറ്റിപ്പോയി. ജിസ് ജോയ് പറഞ്ഞു ഈ രീതിയിൽ പാടണമെന്ന്. അങ്ങനെ ഞാൻ, ബ്ലോക്ക് പോയാല്ലോ ബ്ലോക്ക് പോയല്ലോ, നീ വന്നെൻ ലൈഫിൻ ബ്ലോക്ക് പോയല്ലോ, വയലാർ എഴുതുമോ ഇതുപോലെ, എന്ന് പെട്ടെന്നങ്ങ് പറഞ്ഞു പോയി. അത് പിന്നെ വല്ലാതെയങ്ങ് വൈറലായി.
ഒരുപാട് പേര് അത് ഏറ്റെടുത്തു. അതങ്ങ് അറിയാതെ വന്ന് പോയതാണ്. അങ്ങനെ കിട്ടിയതാണ്,’ സിദ്ദിഖ് പറയുന്നു.
Content Highlight: Sidhique Talk About A Dailogue In Sunday Holiday