മലയാളികളുടെ പ്രിയ താരം ആണ് സിദ്ദിഖ്. കാലങ്ങളായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന അദ്ദേഹം വ്യത്യസ്ത വേഷങ്ങളിലൂടെ എന്നും പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുണ്ട്.
മലയാളികളുടെ പ്രിയ താരം ആണ് സിദ്ദിഖ്. കാലങ്ങളായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന അദ്ദേഹം വ്യത്യസ്ത വേഷങ്ങളിലൂടെ എന്നും പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുണ്ട്.
ഈയിടെ ഇറങ്ങിയ മോഹൻലാൽ ചിത്രം നേരിലെ താരത്തിന്റെ കഥാപാത്രവും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഒരു കഥാപാത്രമായി സിനിമയിൽ വരുമ്പോൾ തന്നെ സംബന്ധിച്ച് താനാണ് അതിലെ നായകൻ എന്നാണ് സിദ്ദിഖ് പറയുന്നത്.
കഥാപാത്രങ്ങളുടെ സ്വഭാവം അനുസരിച്ചിട്ടാണ് താൻ ആ വേഷത്തെ ഉൾക്കൊള്ളാറുള്ളതെന്നും അവസാനം ഇറങ്ങിയ നേര് എന്ന ചിത്രത്തിൽ മോഹൻലാലിനെ ഒന്നും താൻ മൈൻഡ് ചെയ്യുന്നില്ലെന്നും തന്നെ സംബന്ധിച്ച് അത് കഥാപാത്രം മാത്രമാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പ്രേക്ഷകരോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്.
‘ഞാനൊരു കഥാപാത്രമായി സിനിമയിൽ വരുമ്പോൾ എന്നെ സംബന്ധിച്ച് ഞാനാണ് നായകൻ.
നേര് എന്ന സിനിമയിൽ മോഹൻലാലിനെ ഒന്നും ഞാൻ മൈൻഡ് പോലും ചെയ്യുന്നില്ല. എന്നെ സംബന്ധിച്ച് അഡ്വക്കറ്റ് രാജശേഖരനാണ് നായകൻ. മറ്റേത് എത്രയോ കാലമായിട്ട് കോടതി കാണാത്ത ഒരു വക്കീലാണ്. ആ ഒരു ആറ്റിറ്റ്യൂഡിലാണ് ഞാൻ എപ്പോഴും എന്റെ കഥാപാത്രങ്ങളെ ഞാൻ സമീപിക്കാറുള്ളത്.
ഓപ്പോസിറ്റ് നിൽക്കുന്ന ആൾ സിനിമയിൽ നായകനായിരിക്കും അല്ലെങ്കിൽ കാണുന്ന പ്രേക്ഷകന് നായകൻ ആയിരിക്കും, പക്ഷെ എന്നെ സംബന്ധിച്ച് സിനിമയിലെ എന്റെ കഥാപാത്രമാണ് സിനിമയിലെ നായകൻ എന്നാണ് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നത്.
Content Highlight: Sidhique Says That He Is The Hero In His Films