| Monday, 19th October 2020, 9:14 pm

സിദ്ദീഖ് കാപ്പന്റെ മോചനത്തിന് പ്രിയങ്ക ഗാന്ധി ഇടപെടും: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത് ഗൗരവതരമായ വിഷയമാണെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. സിദ്ദിഖ് കാപ്പനെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ ഗൗരവതരമായി ഇടപെടലുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും, യു.പി.സി.സിയും ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.

കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി, മഹിളാ കോണ്‍ഗ്രസ് നേതാവ് ഫാത്തിമ റോഷ്ന എന്നിവര്‍ മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തി നിവേദനം നല്‍കിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

ഹാത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകവേയാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് പിടികൂടിയത്. കാപ്പന്റേയും ഒപ്പമുണ്ടായിരുന്ന മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടേയും മേല്‍ യു.എ.പി.എയും രാജ്യദ്രോഹവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി.

ഹാത്രാസില്‍ കലാപത്തിന് ശ്രമിച്ചെന്ന പേരില്‍ പുതിയൊരു കേസും കാപ്പന്റെ മേല്‍ ചുമത്തിയിട്ടുണ്ട്.

അതേസമയം കാപ്പന്റെ മോചനത്തിനായി സുപ്രീം കോടതിയില്‍ കെ.യു.ഡബ്ല്യു.ജെ ഹേബിയസ് കോര്‍പസ് റിട്ട് ഫയല്‍ ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sidhique Kappan UAPA Priyanka Gandhi Rahul Gandhi

Latest Stories

We use cookies to give you the best possible experience. Learn more