പ്രണയ രംഗങ്ങളും സെന്‍സര്‍ ചെയ്യൂ: കെവിന്റെ മരണത്തില്‍ രൂക്ഷ പ്രതികരണവുമായി സിദ്ധാര്‍ത്ഥ് ശിവ
Kottayam Honour Killing
പ്രണയ രംഗങ്ങളും സെന്‍സര്‍ ചെയ്യൂ: കെവിന്റെ മരണത്തില്‍ രൂക്ഷ പ്രതികരണവുമായി സിദ്ധാര്‍ത്ഥ് ശിവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th May 2018, 11:30 pm

തിരുവനന്തപുരം: കോട്ടയത്ത് പ്രണയിച്ചതിന്റെ പേരില്‍ ദുരഭിമാനക്കൊലയ്ക്ക് വിധേയനായ കെവിന്റെ മരണത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ.

സിനിമയിലെ പ്രണയരംഗങ്ങളിലും ഇത് ഒരേ ജാതി മത സാമൂഹ്യവ്യവസ്ഥയില്‍ ഉള്ളവരുടെ പ്രണയമാണെന്ന അടിക്കുറിപ്പ് നല്‍കണമെന്നാണ് സിദ്ധാര്‍ഥ് ശിവ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ഇങ്ങനെ ചെയ്തില്ലെങ്കില്‍ ജാതിയും മതവും സമ്പത്തും നോക്കാതെ പ്രണയിക്കുന്ന കമിതാക്കളെ വല്ല വെള്ളത്തിലും കാണേണ്ടി വരും, സിദ്ധാര്‍ത്ഥ് ശിവ എഴുതുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം


Posted by Sidhartha Siva on Wednesday, 30 May 2018


ആയിരത്തോളം പേരാണ് സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

കെവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. പ്രതികള്‍ കെവിനെ ഓടിച്ച് വെള്ളത്തില്‍ വീഴ്ത്തി കൊന്നു എന്നാണ് റിപ്പോര്‍ട്ട്