കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നടന് സാധിച്ചിരുന്നു.
കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നടന് സാധിച്ചിരുന്നു.
നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ സിദ്ധാര്‍ത്ഥിന് സാധിച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ഭ്രമയുഗത്തിലും ശക്തമായ കഥാപാത്രത്തെയാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം സിദ്ധാര്‍ത്ഥ് അഭിനയിച്ച് തിയേറ്ററില്‍ എത്തിയ സിനിമയായിരുന്നു വേല. ഈ ചിത്രത്തില്‍ നടന്‍ സണ്ണി വെയ്‌നും അഭിനയിച്ചിരുന്നു. സിദ്ധാര്‍ത്ഥും സണ്ണി വെയ്‌നും ആദ്യമായി ഒന്നിച്ച സിനിമ കൂടിയായിരുന്നു വേല. സണ്ണിയോട് സംസാരിക്കുമ്പോള്‍ നല്ല ക്ഷമ വേണമെന്നും അവന്‍ ഒരു വാക്ക് പറഞ്ഞ് തീര്‍ക്കുമ്പോഴേക്കും ഒരുപാട് സമയമെടുക്കുമെന്നും പറയുകയാണ് സിദ്ധാര്‍ത്ഥ്.
‘സണ്ണി വെയ്‌നും ഞാനും ആദ്യമായിട്ട് അഭിനയിച്ച സിനിമയാണ് വേല. സണ്ണിയെന്ന മനുഷ്യനും സണ്ണി വെയ്ന്‍ എന്ന നടനും അടിപൊളിയാണ്. നമ്മുടെയൊക്കെ സംസാര രീതി നോക്കിയാല്‍, അത് കുറച്ച് ഹൈ ആകും. എന്നാല്‍ സണ്ണിയുടെ കാര്യം അങ്ങനെയല്ല.
അവന്‍ ഒരു വാക്ക് പറഞ്ഞ് തീര്‍ക്കുമ്പോഴേക്കും ഒരുപാട് സമയമെടുക്കും. അവനോട് സംസാരിക്കുമ്പോള്‍ നമുക്ക് നല്ല ക്ഷമ വേണം. അതുകൊണ്ട് തന്നെ സണ്ണിയോട് സംസാരിക്കുമ്പോള്‍ നമ്മള്‍ ഹൈപ്പറായി പറയുന്നതൊക്കെ കുറച്ച് കുറഞ്ഞ് കിട്ടും (ചിരി).
നമ്മള്‍ ചില സമയത്ത് വളരെ എക്‌സൈറ്റഡായിട്ടാകും അവനോട് പോയി സംസാരിക്കുന്നത്. സണ്ണി ‘അത് ഞാന്‍’ എന്ന് പറഞ്ഞു വരുമ്പോഴേക്കും നമ്മുടെ ആ എക്‌സൈറ്റ്‌മെന്റൊക്കെ പോയിട്ടുണ്ടാകും എന്നതാണ് സത്യം.
അവന് ഗ്രാസ്പിങ് വളരെ ഫാസ്റ്റാണ് എന്നാല്‍ അവന്റെ റിയാക്ഷന്‍ വളരെ സ്ളോയാണ്. ചിലപ്പോള്‍ മനസില്‍ വാക്കുകള്‍ തിരഞ്ഞ് പിടിക്കുന്നത് കൊണ്ടായിരിക്കാം. ഞാനിത് എങ്ങനെ പറഞ്ഞാല്‍ കറക്ട് ആവും എന്നതാവാം ചിലപ്പോള്‍ അവന്‍ ആ സമയത്ത് ചിന്തിക്കുന്നത്,’ സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നു.
Content Highlight: Sidharth Bharathan Talks About Sunny Wayne