| Friday, 16th February 2024, 5:18 pm

നമ്മള്‍ക്കും രസികനും ശേഷം എട്ട് വര്‍ഷം എവിടെയായിരുന്നു: മറുപടി പറഞ്ഞ് സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നടനായി വന്ന് സംവിധായകനായി മാറിയ വ്യക്തി കൂടെയാണ് അദ്ദേഹം. 2012ലായിരുന്നു നിദ്ര എന്ന സിനിമയിലൂടെ സിദ്ധാര്‍ത്ഥ് ആദ്യമായി സംവിധായകനാകുന്നത്.

നമ്മള്‍ക്കും രസികനും ശേഷം എട്ട് വര്‍ഷം എവിടെയായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ഭ്രമയുഗത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്.

താന്‍ സംവിധാനം പഠിക്കാന്‍ വേണ്ടി പ്രിയദര്‍ശന്റെ കൂടെ അസിസ്റ്റന്റായി നില്‍ക്കുകയായിരുന്നെന്നും പിന്നെ ഒരു സംവിധായകനാകുന്നതിന്റെ കഷ്ടപാടിലായിരുന്നെന്നും താരം പറയുന്നു.

നമ്മള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വലിയ നടനാകണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും കിട്ടിയ ഒരു അവസരത്തില്‍ തല കാണിച്ചുവെന്നേ ഉണ്ടായിരുന്നുള്ളൂവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

‘നമ്മള്‍ക്കും രസികനും ശേഷം ഞാന്‍ സംവിധാനം സീരിയസായി പഠിക്കാന്‍ വേണ്ടി പ്രിയന്‍ സാറിന്റെ കൂടെ അസിസ്റ്റന്റായി നില്‍ക്കുകയായിരുന്നു. പിന്നെ ഒരു സംവിധായകനാകുന്നതിന്റെ കഷ്ടപാടിലായിരുന്നു.

അവസാനം സിനിമയെടുത്ത് ഒരു സംവിധായകനായി. നമ്മള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വലിയ നടനാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. കിട്ടിയ ഒരു അവസരത്തില്‍ തല കാണിച്ചുവെന്നേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഒരു നടനായി മാറി.

സിനിമയെടുക്കണമെന്ന ആഗ്രഹം ആദ്യമേ തന്നെ ഉണ്ടായിരുന്നു. നല്ല വേഷങ്ങള്‍ വരാത്തത് കൊണ്ട് ഞാന്‍ അതിന് പിന്നാലെ പോയി. പിന്നെ നല്ല വേഷം വന്നപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് വന്നു,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.


Content Highlight: Sidharth Bharathan Talks About His Film Career

We use cookies to give you the best possible experience. Learn more