|

ഒരു നിമിഷം ഞാനുമത് ആഗ്രഹിച്ചിരുന്നു, പക്ഷെ ഇനിയത് പ്രായോഗികമല്ലല്ലോ: സിദ്ധാർത്ഥ് ഭരതൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നടനാണ് സിദ്ധാർത്ഥ് ഭരതൻ.

ശേഷം ഒരുപാട് സിനിമകളുടെ ഭാഗമായ സിദ്ധാർത്ഥ് ഒരു സംവിധായകൻ എന്ന നിലയിൽ കൂടുതൽ ശ്രദ്ധ നേടിയിരുന്നു. ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക, ജിന്ന് തുടങ്ങിയ സിനിമളിലൂടെ സംവിധായകനായി തിളങ്ങിയ സിദ്ധാർത്ഥ് തന്റെ അഭിനയത്തിലൂടെ കയ്യടി നേടുകയാണിപ്പോൾ.

ഭൂതകാലത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം തിയേറ്ററിൽ മുന്നേറുകയാണ്. ചിത്രം പൂർണ്ണമായി ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഒരു മുഴുനീള വേഷത്തിലാണ് സിദ്ധാർത്ഥ് അഭിനയിക്കുന്നത്.

തന്റെ അമ്മയുണ്ടായിരുന്നെങ്കിൽ ഈ കഥാപാത്രം ഇഷ്ടമായേനേയെന്ന് പറയുകയാണ് സിദ്ധാർത്ഥ്.


അമ്മയുണ്ടായിരുന്നെങ്കില്ലെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പക്ഷെ അത് പ്രാക്ടിക്കൽ അല്ലാല്ലോയെന്നും സിദ്ധാർത്ഥ് പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയാണ് താരം.  2022ലായിരുന്നു നടിയും സിദ്ധാർത്ഥിന്റെ അമ്മയുമായ കെ.പി.എ.സി. ലളിത വിടവാങ്ങിയത്.

‘നടൻ എന്ന നിലയിൽ എന്നെ കണ്ടെത്തിയതിൽ രാഹുലിനെയാണ് എനിക്കിഷ്ടം. പുള്ളിയാണ് എനിക്കിപ്പോൾ ഒരു സാധനം തന്നിട്ടുള്ളത്. സംവിധായകൻ എന്ന നിലയിൽ ഞാൻ വർക്ക്‌ ചെയ്തിട്ടുള്ള എല്ലാ അഭിനേതാക്കളെയും എനിക്കിഷ്ടമാണ്. ഞാൻ പറയുന്നത് കേട്ടിട്ടുണ്ട് എല്ലാവരും.

ഈ കഥാപാത്രത്തിലേക്ക് പുള്ളിയെന്നെ കണ്ടെത്തി എല്ലാം പറഞ്ഞുതന്നു. അദ്ദേഹം എന്നിൽ നിന്ന് എന്തോ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ വേറെയും സംവിധായകർ കണ്ടുപിടിക്കുമായിരിക്കും. നല്ല വേഷങ്ങൾ ഇനിയും വരുമായിരിക്കും.

അമ്മയുണ്ടായിരുന്നെങ്കിൽ ഈ വേഷം നന്നായി ഇഷ്ടപ്പെട്ടേനെ. എന്തായാലും അഭിനന്ദിച്ചേനെ. ഞാനും ആഗ്രഹിച്ചിരുന്നു ഒരു നിമിഷം. പിന്നെ അത് പ്രാക്ടിക്കൽ അല്ലാത്തത് കൊണ്ട് ഞാൻ വിട്ടു,’ സിദ്ധാർത്ഥ് ഭരതൻ പറയുന്നു.

Content Highlight: Sidharth Bharathan Talk About Kpac Lalitha

Latest Stories

Video Stories