Entertainment
പറയാൻ എളുപ്പമാണ്, അതൊക്കെ ചെയ്യാനാണ് പാട്; ഭ്രമയുഗത്തിലെ അനുഭവവുമായി സിദ്ധാർത്ഥ് ഭരതൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 23, 10:36 am
Friday, 23rd February 2024, 4:06 pm

ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് ഭ്രമയുഗം.

മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം മലയാളത്തിലെ ഒരു മികച്ച പരീക്ഷണ ചിത്രം കൂടിയാണ്. പൂർണമായി ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ് താരങ്ങൾ.

കഥയും അവതരണ ശൈലിയുമാണ് ചിത്രത്തെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇന്ന് വരെ കാണാത്ത മമ്മൂട്ടിയെ ചിത്രത്തിൽ പ്രേക്ഷകർക്ക്‌ കാണാം. അഭിനയത്തോടൊപ്പം ടെക്നിക്കലിയും ഏറെ മുന്നിലാണ് ഭ്രമയുഗം.

പ്രധാനമായും മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത്. ചിത്രത്തിലെ താരങ്ങളുടെ പ്രധാന വേഷം മുണ്ടാണ്. തുടക്കം മുതൽ ഒടുക്കം വരെയുള്ള വേഷമെന്ന നിലയിൽ അതിന്റെ തുടർച്ച നിലനിർത്തുന്നത്തിൽ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സിദ്ധാർത്ഥ് ഭരതൻ പറയുന്നു.

 

സിനിമ കാണുന്നവർക്ക് അത് വെറുമൊരു വേഷമാണെന്നും കീറിയതാണെങ്കിലും നനഞ്ഞതാണെങ്കിലും അതുപോലെ നിലനിർത്തുകയെന്നത് പ്രയാസമുള്ള കാര്യമായിരുന്നുവെന്നും സിദ്ധാർത്ഥ് കൗമുദി മുവീസിനോട് പറഞ്ഞു.

‘പറയുമ്പോൾ എളുപ്പമാണ് ഒരു വേഷം മതി പക്ഷെ അത് ചെയ്യുമ്പോൾ വലിയ ബുദ്ധിമുട്ടായിരുന്നു. കാരണം ഈ മുണ്ടിന് എപ്പോഴും തുടർച്ച വേണമല്ലോ.

മുണ്ടിൽ അഴുക്ക് പുരണ്ടതും അഴുക്ക് പുരളാത്തത്. മുണ്ട് കീറിയത് കീറാത്തത്, മുണ്ട് നനഞ്ഞത് നനയാത്തത് ഇതൊക്കെ ശ്രദ്ധിക്കണമല്ലോ. കാണുമ്പോൾ എല്ലാവരും ഒരു മുണ്ടുടുത്ത് അഭിനയിക്കുന്നതാണെങ്കിലും അതിന്റെ ആ തുടർച്ച നിലനിർത്തുകയെന്നത് വലിയ പ്രയാസമായിരുന്നു,’ സിദ്ധാർത്ഥ് ഭരതൻ പറയുന്നു.

Content Highlight: Sidharth Bharathan Talk About Costumes In Bramayugam