Daily News
കെട്ടുകഥയേക്കാള്‍ വിചിത്രമാണ് യാഥാര്‍ത്ഥ്യം: ജിഷ്ണുവിന്റെ ഓര്‍മ്മയില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Mar 25, 09:19 am
Friday, 25th March 2016, 2:49 pm

sidharth

അന്തരിച്ച നടന്‍ ജിഷ്ണുവിന്റെ ഓര്‍മ്മയില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെ സുഹൃത്തുക്കളായി വെള്ളിത്തിരയിലെത്തിയ ജിഷ്ണവും സിദ്ധാര്‍ത്ഥും സിനിമയക്ക് പുറത്തും ഉറ്റ ചങ്ങാതികള്‍ തന്നെയായിരുന്നു.

പ്രിയപ്പെട്ട സുഹൃത്തിന്റെ വിയോഗത്തില്‍ പറഞ്ഞറിയിക്കാനാവാത്ത ദു:ഖത്തിലാണ് സിദ്ധാര്‍ത്ഥ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നഷ്ടപ്പെട്ടുവെന്ന് സിദ്ധാര്‍ത്ഥിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.

എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, അപകടത്തെ ചികിത്സയില്‍ കഴിയുമ്പോള്‍ എന്റെ വീട്ടിലെത്തി
ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്ന് പറഞ്ഞ് എനിക്ക് ധൈര്യം തന്നവന്‍.
അവനുമായുള്ള കൂടിക്കാഴ്ച..കഷ്ടം.. ഇന്നുമുതല്‍ അവന്‍ കൂടെയില്ല. കെട്ടുകഥയേക്കാള്‍ വിചിത്രമാണ് യാഥാര്‍ത്ഥ്യം. RIP ജിഷ്ണുരാഘവന്‍ എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ജിഷ്ണു ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.