| Wednesday, 8th November 2023, 12:14 pm

വീട്ടിലിരുന്ന് ഒ.ടി.ടിയില്‍ ഇറോട്ടിക് സിനിമ കാണുന്നവര്‍; കപട സദാചാരത്തിന് മുന്നില്‍ മുട്ടു കുത്തേണ്ട അവസ്ഥ: സിദ്ധാര്‍ത്ഥ് ഭരതന്‍ 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കപട സദാചാരത്തിന് മുന്‍പില്‍ നമ്മള്‍ മുട്ടുകുത്തേണ്ടി വരുമെന്നും അതില്‍ സംശയമില്ലെന്നും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. അതല്ലാതെ ഒരു ഇറോട്ടിക് സിനിമ കാണുന്നതുകൊണ്ട് എന്താണ് വിഷയമെന്ന് തനിക്കറിയില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്. ചതുരം സിനിമയെ കുറിച്ചും വിവാദത്തെ കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ സര്‍ട്ടിഫിക്കറ്റ് എന്ന് പറഞ്ഞാല്‍ അഡല്‍റ്റ്‌സാണല്ലോ കാണുന്നത്. ആക്ഷന്‍ കൂടുതലുള്ള സിനിമകളെല്ലാം എ സര്‍ട്ടിഫൈഡാണ്. അതില്‍ വിഷയമില്ല. ഇറോട്ടിസം കാണിക്കുന്നതിലാണ് വിഷയം എന്ന് പറഞ്ഞാല്‍ അവിടെ ക്ലോസ്ഡ് ആവാന്‍ തുടങ്ങുകയാണ് നമ്മുടെ സൊസൈറ്റിയെന്നര്‍ത്ഥം.

സമൂഹം കുറച്ചുകൂടി ഓപ്പണ്‍ ആവാന്‍ തുടങ്ങിയാല്‍ ഇവിടുത്തെ പല പ്രശ്‌നങ്ങളും മാറുമെന്നാണ് ഞാന്‍ കരുതുന്നത്. സിനിമകളിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഡ്രഗ് യൂസേജുമൊക്കെ ഇവിടെ ഓക്കെയാണ്. ഇറോട്ടിസമാണ് പ്രശ്‌നം,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

ചതുരം തിയേറ്ററില്‍ കാണാതെ ഒ.ടി.ടി റിലീസിന് വേണ്ടി കാത്തിരുന്നവരെ കുറിച്ചും സിദ്ധാര്‍ത്ഥ് അഭിമുഖത്തില്‍ സംസാരിച്ചു.

ചതുരം ആളുകള്‍ തിയേറ്ററില്‍ വന്ന് കാണണമായിരുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍. സ്ത്രീകളായിരുന്നു അത് ലീഡ് ചെയ്യേണ്ടിയിരുന്നത്. ആണുങ്ങള്‍ ഒരിക്കലും അവരോട് ലീഡ് ചെയ്യാന്‍ പറയില്ല. അതിന് പിന്നില്‍ വേറെ കാരണങ്ങളുണ്ട്. ഒരു സ്ത്രീയുടെ കഥയായിരുന്നു ചതുരം. സ്ത്രീകളായിരുന്നു ഈ സിനിമ കാണേണ്ടിയിരുന്നത്.

ചില പോക്കറ്റ്‌സില്‍ ചിലര്‍ക്ക് ഇത് ഭയങ്കര പ്രശ്‌നമാണ്. അതില്‍ നിന്ന് ബ്രേക്ക് ആയി വരണം. നമ്മള്‍ ചന്ദ്രനിലേക്ക് ചന്ദ്രയാന്‍ അയച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്താണ് ഈ വിഷയം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതൊക്കെ ഒന്ന് മാറി വന്നാല്‍ എല്ലാ രീതിയിലും നല്ലതാണ്.

ഫാമിലി ഓഡിയന്‍സിന് ഇത്തരം സിനിമ കാണാന്‍ കഴിയില്ലെന്നാണ് പറയുന്നത്. അച്ഛനും അമ്മയ്ക്കും സിനിമ കാണാന്‍ വരാമല്ലോ. കുട്ടികളെ കൂട്ടി വരേണ്ടതില്ല എന്നല്ലേയുള്ളൂ.അവര്‍ നല്ല ഇറോട്ടിസം ചെയ്തതുകൊണ്ടാണല്ലോ ഫാമിലി ഉണ്ടായത്. സൊസൈറ്റിയുടെ ഓപ്പണ്‍നെസ് ആണ് അത് കാണിക്കുന്നത്.

പലരും ഇത് ആലോചിച്ചാലേ അത് സംഭവിക്കുള്ളൂ. ഞാന്‍ ആളുകള്‍ വരണം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവിടെ എന്നെ മാറ്റി നിര്‍ത്തും. അതുകൊണ്ട് തന്നെ എല്ലാവരും ആലോചിക്കേണ്ട കാര്യമാണ് ഇതെന്നാണ് തോന്നുന്നത്.

വീട്ടില്‍ കാണുന്ന, ഒ.ടി.ടിയില്‍ ഉള്ളതൊക്കെ കൂടുതലും ഇറോട്ടിക്ക് കണ്ടന്റാണ്. അപ്പോള്‍ ഇത് ഡൈജസ്റ്റ് ചെയ്യാന്‍ പറ്റാത്ത കാര്യമില്ല. എന്നാല്‍ ആളുകളുടെ മുന്‍പില്‍ പോയി നില്‍ക്കുമ്പോഴായിരിക്കാം ആളുകള്‍ക്ക് പ്രശ്‌നം വരുന്നത്.

ചതുരം സിനിമ തിയേറ്ററില്‍ കാണാന്‍ വന്ന ആളുകളില്‍ ചിലര്‍ പറഞ്ഞത് സിനിമ കണ്ടിട്ട് അവര്‍ക്ക് പ്രശ്‌നമായില്ലെന്നും എന്നാല്‍ തിയേറ്ററിലെ കമന്റടിയാണ് അവരെ അണ്‍ കംഫര്‍ട്ടിള്‍ ആക്കിയതെന്നുമാണ്. മാറേണ്ടത് എന്താണെന്ന് നിങ്ങള്‍ തന്നെ ആലോചിക്കൂ.

റേച്ചല്‍ എന്നൊരു പടം വരുന്നതായി കണ്ടു. അതിന്റെ ഫസ്റ്റ് ലുക്ക് തന്നെ ഒരു ഇറോട്ടിക് മൂവി സ്‌റ്റൈല്‍ തോന്നി. എബ്രിഡ് ഷൈന്‍ ആയതുകൊണ്ട് നന്നായി വരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്, സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

Content Highlight: Sidharth Bharathan about Erotic Movie and Chathuram

We use cookies to give you the best possible experience. Learn more