| Monday, 19th February 2024, 12:19 pm

ആ ചിത്രം കാണുമ്പോൾ ഇതെന്റെ അച്ഛൻ ചെയ്തതാണെന്ന് പറയാൻ ഗമ തോന്നാറുണ്ട്: സിദ്ധാർത്ഥ് ഭരതൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ഭരതൻ. കുറഞ്ഞ കാലയളവ് കൊണ്ട് അദ്ദേഹം ചെയ്തു വെച്ചതെല്ലാം ക്ലാസിക് സിനിമകളാണ്.

മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ഭരതൻ ചിത്രമായിരുന്നു താഴ്വാരം. താഴ്വാരത്തെ കുറിച്ച് പറയുകയാണ് മകൻ സിദ്ധാർത്ഥ് ഭരതൻ.

താഴ്വാരത്തിലെ ഫൈറ്റ് രംഗങ്ങൾ കാണുമ്പോൾ തനിക്ക് അച്ഛനെയോർത്ത് ഗമ തോന്നാറുണ്ടെന്ന് പറയുകയാണ് സിദ്ധാർത്ഥ്. പക്ഷേ അങ്ങനെ ഗമയടിച്ചിരുന്നിട്ട് കാര്യമില്ലെന്നും നമ്മളും ആ ഒരു അതിലേക്ക് എത്താൻ ശ്രമിക്കണമെന്നും സിദ്ധാർത്ഥ് പറയുന്നു. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥ്.

‘താഴ്വാരത്തിലെ ആ ഫൈറ്റ് ഒക്കെ കാണുമ്പോൾ ഇതെന്റെ അച്ഛൻ ചെയ്തതാണ് എന്ന് പറയുമ്പോൾ എനിക്കൊരു ഗമ തോന്നാറുണ്ട്.


അതൊരു ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള സിനിമയാണ്. പക്ഷേ അത് വെറുതെ ഗമയടിച്ചിരുന്നിട്ട് കാര്യമില്ലല്ലോ. നമ്മളും ആ ഒരു ഇതിലേക്ക് എത്താൻ ശ്രമിക്കണം.

എന്റെ അച്ഛൻ ചെയ്ത് വെച്ചിരിക്കുന്ന ആ കഥ പറച്ചിൽ എങ്ങനെയായിരുന്നു വന്നത് എന്ന് ശ്രദ്ധിക്കണമല്ലോ. എന്നിട്ട് ഞാൻ സിനിമ പഠിക്കാൻ പോയത് മറ്റൊരു കിടലൻ സ്റ്റോറി ടെല്ലറുടെ അടുത്തായിരുന്നു. പ്രിയൻ സാറിന്റെ അടുത്ത്. ഞാൻ കരുതുന്നത് നമ്മുടെ പ്രധാന ലക്ഷ്യങ്ങൾ അതൊക്കെ ആയിരിക്കണം. അല്ലാതെ ഗമ തോന്നുന്നതിൽ ആവരുത്,’ സിദ്ധാർത്ഥ് ഭരതൻ പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഇറങ്ങിയ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിൽ ഗംഭീര പ്രകടനമാണ് സിദ്ധാർത്ഥ് ഭരതൻ കാഴ്ച വെച്ചിട്ടുള്ളത്.

രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇതുവരെ മലയാള സിനിമ പരീക്ഷിട്ടില്ലാത്ത ഒരു സൈക്കോളജിക്കൽ ഹൊറർ ചിത്രമാണ്.

Content Highlight: Sidharth Barathan Talk About Thazvaram Movie

We use cookies to give you the best possible experience. Learn more