അച്ഛൻ സംവിധാനം ചെയ്ത മമ്മൂക്കയുടെയും ലാലേട്ടന്റെയും ആ ചിത്രങ്ങൾ റീ റിലീസ് ചെയ്യണം: സിദ്ധാർത്ഥ് ഭരതൻ
Entertainment
അച്ഛൻ സംവിധാനം ചെയ്ത മമ്മൂക്കയുടെയും ലാലേട്ടന്റെയും ആ ചിത്രങ്ങൾ റീ റിലീസ് ചെയ്യണം: സിദ്ധാർത്ഥ് ഭരതൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th November 2024, 7:17 pm

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ഭരതൻ. കുറഞ്ഞ കാലയളവ് കൊണ്ട് അദ്ദേഹം ചെയ്തു വെച്ചതെല്ലാം ക്ലാസിക് സിനിമകളാണ്. അമരം, വൈശാലി, താഴ്‌വാരം തുടങ്ങിയ ഭരതൻ ചിത്രങ്ങളും ഇന്നും മലയാളികളുടെ ചർച്ചയിൽ ഇടം നേടുന്നവയാണ്.

ഭരതന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടനും ഭരതന്റെ മകനുമായ സിദ്ധാർത്ഥ് ഭരതൻ. അമരം, വൈശാലി തുടങ്ങിയ സിനിമകൾ ക്ലാസിക്കാണെന്നും അവയെല്ലാം റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ പല സിനിമകളുടെയും പ്രിന്റുകൾ ഇന്ന് ലഭ്യമല്ലെന്നും അദ്ദേഹം പറയുന്നു. ആ സിനിമകൾ ഇറക്കിയാൽ മികച്ച തിയേറ്റർ എക്സ്പീരിയൻസായിരിക്കുമെന്നും സിദ്ധാർത്ഥ് പറഞ്ഞു.

‘അച്ഛന്റെ ക്ലാസിക്കായ അമരം, വൈശാലി, താഴ്വാരം ഇതൊക്കെ റീ റിലീസ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പുള്ളി കുറച്ച് ബിഗ് സ്കേലിലൊക്കെ അന്ന് തന്നെ ട്രൈ ചെയ്തിട്ടുണ്ട്.

 

 

പാറ ഉരുണ്ട് വീഴുന്നതൊക്കെ ഒരു 5.1 അറ്റ്മോസിലൊക്കെ കേൾക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. പക്ഷെ അന്നത്തെ ഫിലിമിന്റെ ഒട്ടുമുക്കാൽ പ്രിന്റുകളും ഇന്നില്ല. നെഗറ്റീവിസും കിട്ടാനില്ല.

നെഗറ്റീവ്സ് ഉണ്ടെങ്കിലെ അത് പ്രോപ്പറായി ചെയ്യാൻ കഴിയൂ. വെങ്കലമൊക്കെ യൂ ട്യൂബിലുണ്ട്. അമരത്തിലെ കടലിന്റെ എരമ്പലൊക്കെ നന്നായി കേട്ടാൽ കൊള്ളാമെന്നുണ്ട്. അതൊക്കെ ഒരു മികച്ച തിയേറ്റർ എക്സ്പീരിയൻസായിരിക്കും,’സിദ്ധാർഥ് ഭരതൻ പറയുന്നു.

അതേസമയം സൂക്ഷ്മദർശിനിയെന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് സിദ്ധാർത്ഥ് ഭരതൻ ഒടുവിൽ അഭിനയിച്ചത്. നസ്രിയ, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു വ്യത്യസ്ത ത്രില്ലറാണ്.

Content Highlight: Sidharth Barathan About Bharathan’s Films