കൊച്ചി: കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ സിദ്ധാര്‍ഥ് ഭരതന്‍. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അമ്മ സുഖമായിരിക്കുന്നുവെന്നും സിദ്ധാര്‍ഥ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
‘അമ്മ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. പേടിക്കേണ്ട സാഹചര്യം ഒന്നും തന്നെ ഇല്ല. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും പ്രാര്‍ഥനകള്‍ക്കും നന്ദി.’ സിദ്ധാര്‍ഥ് പറഞ്ഞു.
കുറച്ചു ദിവസമായി തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കെ.പി.എ.സി ലളിത. വിദഗ്ധ ചികിത്സയ്ക്കായി രണ്ട് ദിവസം മുമ്പ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായിട്ടാണ് കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റിയത്. കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാരും അറിയിച്ചിരുന്നു. എന്നാല്‍ കരള്‍ മാറ്റിവെക്കേണ്ടി വരുമെന്നുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ വന്നിരുന്നു.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകൂവെന്ന് മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് നടി. കുറച്ചു കാലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം