ഭ്രമയുഗം എന്ന ചിത്രം നിര്‍മാതാവ് ഏറ്റെടുക്കുന്നതിന് മുന്‍പ് മൂന്ന് ഡിമാന്റുകള്‍ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ മുന്നോട്ടുവെച്ചിരുന്നെന്ന് നടന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍.
ഭ്രമയുഗത്തെ ഒരു അവാര്‍ഡ് പടമെന്ന് ആരും പറയാത്തതും വളരെ എക്‌സൈറ്റഡായി ആളുകള്‍ ഇതിന് വേണ്ടി കാത്തിരുന്നതിന്റേയും ക്രെഡിറ്റ് രാഹുല്‍ സദാശിവനാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കണോ എന്ന കണ്‍ഫ്യൂഷന്‍ സംവിധായകനുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത്തരത്തില്‍ ഒരു കണ്‍ഫ്യൂഷനും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും തിരക്കഥയുടെ സമയത്ത് തന്നെ ഇത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആയിരിക്കും ചെയ്യുകയെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി.
‘ ഭ്രമയുഗത്തിന്റെ കാര്യത്തില്‍ രാഹുലിന് ഒരു സംശയമോ ആശയക്കുഴപ്പമോ ഒന്നും ഉണ്ടായിരുന്നില്ല. പ്രൊഡ്യൂസര്‍ ഇത് പിച്ച് ചെയ്യുമ്പോള്‍ തന്നെ മൂന്ന് കാര്യമായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതൊരു പിരീഡ് ഫിലിമാണ്. ഇത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആയിരിക്കും. ഇതില്‍ മമ്മൂക്ക വേണം. ഈ മൂന്ന് കാര്യങ്ങള്‍ ആണ് പുള്ളി ആവശ്യപ്പെട്ടതെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
ഭ്രമയുഗത്തില്‍ ആകെ അഞ്ച് കഥാപാത്രങ്ങളേയുള്ളൂവെന്നും ഇത്രയും ആളുകളെ വെച്ച് ഇങ്ങനെയൊരു സിനിമ പുള്‍ ഓഫ് ചെയ്യുക എന്നത് രാഹുലിന്റെ സംബന്ധിച്ച് വലിയ വിജയമാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.
ഷൂട്ട് മുഴുവന്‍ വരിക്കാശേരി മനയിലാണ് നടന്നത്. 55 ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ. കൃത്യമായ പ്ലാനോടെയാണ് ഇവര്‍ മുന്നോട്ടുപോയത്. ആളുകള്‍ തമ്മില്‍ ഈഗോയോ കാര്യങ്ങളോ ഇല്ല. എല്ലാവര്‍ക്കും ധാരണയുണ്ടായിരുന്നു നമ്മള്‍ എങ്ങോട്ടാണ് നീങ്ങുന്നത് എന്ന്. ബെസ്റ്റ് ആക്കുക എന്നതായിരുന്നു എല്ലാവരുടേയും ലക്ഷ്യം. അത് അങ്ങനെ തന്നെ സംഭവിച്ചു.
ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ഈ പിരീഡും ഹൊററുമൊക്കെ വര്‍ക്ക് ഔട്ട് ചെയ്തതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. അതുല്‍, ടെഡി, അയ്യപ്പന്‍, കണ്ണന്‍ തുടങ്ങി നിരവധി പേര്‍ ആര്‍ട്ടില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരുടെ ഇന്‍പുട് വളരെ വലുതാണ്.
അതുപോലെ ഷെഹ്നാദ് ഭായിയുടെ സിനിമാറ്റോഗ്രാഫി, ക്രിസ്‌റ്റോ സേവിയറിന്റെ സംഗീതം. എല്ലാവരും നന്നായി ചെയ്തു. ഈ സിനിമ സൈക്കളോജിക്കല്‍ ഹൊറല്‍ ത്രില്ലര്‍ എന്നാണ് രാഹുല്‍ പറയുന്നത്. അതിന്റെ മുകളില്‍ ഞങ്ങള്‍ പറയില്ല,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
ഭ്രമയുഗത്തിന് വേണ്ടി താന്‍ പ്രത്യേക ലുക്കൊന്നും പിടിച്ചിട്ടില്ലെന്നും മുടിയില്‍ നര ഇടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സിദ്ധാര്‍ത്ഥ് അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Sidhart about the three demands on Rahul Sadashivan Bramayugam Movie