ശബരിമല യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം; ബി.ജെ.പി നടത്തുന്നത് സാമൂഹിക നീതി നിഷേധമെന്നും വിമര്‍ശനം
Sabarimala women entry
ശബരിമല യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം; ബി.ജെ.പി നടത്തുന്നത് സാമൂഹിക നീതി നിഷേധമെന്നും വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2018, 10:09 am

ബെംഗളൂരു: ശബരിമലയിലെ യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ എതിര്‍ക്കുന്ന ബി.ജെ.പി സാമൂഹിക നീതി നിഷേധമാണ് നടത്തുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

മുത്തലാഖ് വിഷയത്തിലെ കോടതി നടപടിയെ സ്വീകരിച്ച ബി.ജെ.പി ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം തടയുന്നത് അവകാശ ലംഘനമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശബരിമല വിഷയത്തില്‍ എടുത്ത നിലപാടിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.


ജോത്സ്യന്‍മാരും തന്ത്രിമാരും കാണിക്കുന്ന വഴി പോയാല്‍ കോണ്‍ഗ്രസ് പിന്നാക്കംപോവും; ശബരിമല നിലപാട് ആത്മഹത്യാപരമെന്നും കെ.പി ഉണ്ണികൃഷ്ണന്‍


കേരളത്തില്‍ കോണ്‍ഗ്രസ് സ്ത്രീപ്രവേശനത്തിന് എതിരായ നിലപാട് സ്വീകരിക്കുമ്പോഴും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സുപ്രീം കോടതി വിധിയ്‌ക്കൊപ്പമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് തുടക്കത്തില്‍ തന്നെ രംഗത്തെത്തിയിരുന്നു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ജനങ്ങളുടെ വികാരം കണക്കിലെടുത്തുള്ള സംസ്ഥാന ഘടകത്തിന്റെ നിലപാടിന് താന്‍ വഴങ്ങുകയായിരുന്നുവെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.

“”ശബരിമല കേരളത്തിലെ വൈകാരിക വിഷയമാണ് എന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. വിധിക്കെതിരെ സ്ത്രീകള്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെ നിലയില്‍ സംസ്ഥാന നിലപാടിന് ഞാന്‍ വഴങ്ങുന്നു””- എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.