| Thursday, 22nd March 2018, 3:20 pm

കര്‍ഷകരുടെ കടം തള്ളാന്‍ കേന്ദ്രത്തോട് പറയാന്‍ നട്ടെല്ലില്ലാത്തവരാണ് ബി.ജെ.പിക്കാര്‍; രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: കര്‍ഷക കടം തള്ളാന്‍ കേന്ദ്രത്തോട് പറയാന്‍ നട്ടെല്ലില്ലാത്തവരാണ് സംസ്ഥാനത്തെ ബി.ജെ.പിക്കാരെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ട്വിറ്ററിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ വിമര്‍ശനം.

സംസ്ഥാനത്തെ ബി.ജെ.പിക്കാര്‍ ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും ജനങ്ങള്‍ വിഡ്ഢികളല്ലെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു. വ്യവസായികളുടെ ലക്ഷക്കണക്കിനു കോടി രൂപയാണു കേന്ദ്രം എഴുതിത്തള്ളിയതെന്നും കര്‍ഷകരെ ചെറുതായി ആശ്വസിപ്പിക്കാന്‍ കുടി അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.


Also Read മുസാഫിര്‍ നഗര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ പ്രതിയായ 131 കേസുകള്‍ പിന്‍വലിക്കുന്നു; നടപടി യോഗിയുടെ നിര്‍ദേശപ്രകാരം


കഴിഞ്ഞദിവസം സംസ്ഥാന പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി പധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെയും ട്വീറ്റ്.

കോര്‍പ്പറേറ്റുകളുടെ വായ്പ എഴുതി തള്ളിയപോലെ കര്‍ഷകരുടെ വായ്പയും എഴുതിത്തള്ളണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിക്കാന്‍ ഇനി ഞങ്ങളോടൊപ്പം ചേരൂ. “സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍” അല്ല നിങ്ങളുടേതെന്നു തെളിയിക്കൂ” എന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more