മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സിദ്ദിഖ്. മമ്മൂട്ടി – മോഹന്‍ലാല്‍ എന്നിവരോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇരുവരും സിനിമയെ സമീപിക്കുന്ന രീതിയെ കുറിച്ച് പറയുകയാണ് സിദ്ദിഖ്.
മമ്മൂട്ടിയും മോഹന്‍ലാലും കഥാപാത്രങ്ങളെ സമീപിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടെന്നാണ് താരം പറയുന്നത്. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു സിദ്ദിഖ്. മമ്മൂട്ടി ഓരോ കഥാപാത്രങ്ങളെയും കാണുന്നത് വളരെ സീരിയസായാണെന്നും അതിന് അനുസരിച്ചാണ് അദ്ദേഹം ഡയലോഗുകള്‍ പഠിക്കുന്നതെന്നും താരം പറഞ്ഞു.
ആ സമയത്ത് ലൊക്കേഷനില്‍ എന്തെങ്കിലും ശബ്ദമുണ്ടായാല്‍ പോലും മമ്മൂട്ടിയെ അത് ഇറിട്ടേറ്റ് ചെയ്യുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം അതൊന്നും ബാധിക്കില്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നു. അത് രണ്ടുപേരുടെയും സ്വഭാവത്തിന്റെ വ്യത്യാസമാണെന്നും പക്ഷെ അവരുടെ പെര്‍ഫോമന്‍സ് മികച്ചതാണെന്നും സിദ്ദിഖ് പറഞ്ഞു.
‘രണ്ടുപേരും കഥാപാത്രങ്ങളെ സമീപിക്കുന്ന രീതി വ്യത്യാസമുണ്ട്. മമ്മൂക്ക വളരെ സീരിയസായാണ് ഓരോ കഥാപാത്രങ്ങളെയും കാണുന്നത്. അതിന് അനുസരിച്ചാണ് അദ്ദേഹം ഡയലോഗുകള്‍ പഠിക്കുന്നതും അവ പറയുന്നതും. ആ സമയത്ത് അവിടെ എന്തെങ്കിലും ശബ്ദം ഉണ്ടായാല്‍ പോലും മമ്മൂക്കയെ അത് ഇറിട്ടേറ്റ് ചെയ്യും.
ലാലിനെ സംബന്ധിച്ചിടത്തോളം അതൊന്നും അയാളെ ബാധിക്കില്ല. ലാല്‍ ഷോട്ടിന് തൊട്ടുമുമ്പ് വരെ തമാശ പറഞ്ഞ് ഇരുന്നിട്ട് ആക്ഷന്‍ പറയുമ്പോഴാകും എന്റെ ഷര്‍ട്ടിന് കുത്തിപിടിക്കുക. അത് രണ്ടുപേരുടെയും സ്വഭാവത്തിന്റെ വ്യത്യാസമാണ്. പക്ഷെ അവരുടെ പെര്‍ഫോമന്‍സ് മികച്ചതാണ്. ഞാന്‍ അതിനെ പറ്റി പറയേണ്ട കാര്യമില്ലല്ലോ,’ സിദ്ദിഖ് പറഞ്ഞു.
Content Highlight: Siddique Talks About Mammootty And Mohanlal