തനിക്ക് ധ്യാന്‍ ശ്രീനിവാസന്റെ പ്രായമുള്ള കാലത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ താനും അഭിമുഖങ്ങളില്‍ ധ്യാനിനെ പോലെ സംസാരിച്ചേനെയെന്ന് പറയുകയാണ് നടന്‍ സിദ്ദിഖ്. ധ്യാനും ഷൈന്‍ ടോം ചാക്കോയുമൊക്കെ സിനിമ ഒരുപാട് കണ്ടും അതിനെ കുറിച്ച് പഠിച്ചുമൊക്കെയാണ് വന്നതെന്നും താരം പറയുന്നു.
ധ്യാനിനും ഷൈനിനും ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് അങ്ങനെയായിരുന്നില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. സിനിമയിലേക്ക് കുറച്ചുകൂടെ ആഴത്തില്‍ ഇറങ്ങി ചെന്നവരായത് കൊണ്ട് ഇവര്‍ക്ക് സിനിമയോട് ഭയമില്ലെന്നും അതുകൊണ്ടാണ് അവര്‍ അഭിമുഖങ്ങളിലും മറ്റും വളരെ റിലാക്‌സ്ഡായി സംസാരിക്കുന്നതെന്നും താരം പറഞ്ഞു. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഒരുപക്ഷെ എനിക്ക് ധ്യാന്‍ ശ്രീനിവാസന്റെ പ്രായമുള്ള കാലത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ ഞാനും അവനെ പോലെയാകും സംസാരിക്കുക. ഇന്നത്തെ കുട്ടികള്‍ കുറച്ചുകൂടെ റിലാക്‌സ്ഡാണ്, നമ്മളെ പോലെയല്ല.
ധ്യാനാണെങ്കിലും ഷൈന്‍ ടോം ചാക്കോയാണെങ്കിലും സിനിമ ഒരുപാട് കണ്ടും അതിനെ കുറിച്ച് പഠിച്ചുമൊക്കെയാണ് വന്നത്. ധ്യാനിനും ഷൈനിനും ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരുന്നു. ഞാനൊന്നും അങ്ങനെയായിരുന്നില്ല. സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത് എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അന്ന് സിനിമ കാണുമ്പോള്‍ ഇത് എവിടെ നിന്നാണ് വരുന്നതെന്ന് ആലോചിച്ചുണ്ട്.
ഇവര്‍ സിനിമയിലേക്ക് കുറച്ചുകൂടെ ആഴത്തില്‍ ഇറങ്ങി ചെന്നവരാണ്. അവര്‍ക്ക് സിനിമയോട് ഭയമൊന്നുമില്ല. അതുകൊണ്ടാണ് അവര്‍ അഭിമുഖങ്ങളിലും മറ്റും വളരെ റിലാക്‌സ്ഡായി സംസാരിക്കുന്നത്. എനിക്ക് അങ്ങനെ സംസാരിക്കുന്ന കുട്ടികളോട് ഇഷ്ടമാണ് തോന്നിയിട്ടുള്ളത്,’ സിദ്ദിഖ് പറഞ്ഞു.
Content Highlight: Siddique Talks About Dhyan Sreenivasan