Entertainment
സിനിമയുടെ ആ പരസ്യം കണ്ട് 'ഫാസിസ്റ്റ് ശക്തികളെ തിരികെ കൊണ്ടുവരികയാണെന്ന്' ഒരു പത്രം എഴുതി; അനുഭവം പറഞ്ഞ് സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 01, 09:44 am
Monday, 1st February 2021, 3:14 pm

തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് പ്രശസ്തനായ സംവിധായകന്‍ സിദ്ദിഖ്. മമ്മൂട്ടി നായകനായി അഭിനയിച്ച ഹിറ്റ്‌ലര്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് ഓര്‍ത്തെടുക്കുന്നത്.

തന്റെ സുഹൃത്തിന്റെ കണിശക്കാരനായ അച്ഛനെ എല്ലാവരും ഹിറ്റ്‌ലര്‍ എന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹത്തിനെ ഓര്‍ത്തുകൊണ്ടാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന് ആ പേര് നല്‍കിയതെന്നും സിദ്ദിഖ് പറയുന്നു.

യഥാര്‍ത്ഥ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയ്ക്ക് കൈ കൊടുത്ത് എന്റെ പേരുദോഷം നിങ്ങള്‍ മാറ്റി എന്നു പറഞ്ഞുകൊണ്ട് സിനിമക്ക് വേണ്ടി ഒരു പരസ്യം ചെയ്തപ്പോള്‍ ‘ഫാസിസ്റ്റ് ശക്തിയെ തിരിച്ചു കൊണ്ടുവരുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമാണിത്’ എന്ന് ഒരു പത്രം എഴുതിയെന്നും സിദ്ദിഖ് പറയുന്നു.

സിനിമയിലുള്ളതിനേക്കാള്‍ വലിയ തമാശയായിരുന്നു അതെന്നും ആ സംഭവമോര്‍ത്ത് ഇന്നും പൊട്ടിച്ചിരിക്കാന്‍ തോന്നുമെന്നും സംവിധായകന്‍ പറയുന്നു.

ഹിറ്റ്‌ലര്‍ എന്ന പേരിട്ടാല്‍ ഒരു ആക്ഷന്‍ സിനിമയാണെന്ന് എല്ലാവരും കരുതും. ആ ആശങ്ക തുടക്കത്തിലേ ഒഴിവാക്കാന്‍ മമ്മൂക്കയും ഏഴ് പെങ്ങന്മാരും നടന്നുവരുന്ന ഒരു പടം ഉപയോഗിച്ചാണ് ആദ്യ പോസ്റ്റര്‍ ഒരുക്കിയതെന്നും സിദ്ദിഖ് പറഞ്ഞു.

ഹിറ്റ്‌ലര്‍ എന്ന പേര് മമ്മൂട്ടിക്ക് ഏറെ ഇഷ്ടമായി. മാധവന്‍കുട്ടിയെ രൂപപ്പെടുത്തുമ്പോള്‍ മമ്മൂക്കയുടെ വിജയിച്ച എല്ലാ മാനറിസങ്ങളും നിരീക്ഷിച്ച് അതൊക്കെ കഥാപാത്രത്തില്‍ കൊണ്ടു വന്നു. ഹിറ്റ്‌ലറില്‍ ധാരാളം കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഓരോ കഥാപാത്രത്തിനും കൃത്യമായ സ്വാധീനമുണ്ടായിരുന്നെന്ന് സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Siddique says about Hitler movie responce