| Saturday, 8th May 2021, 9:37 am

ദല്‍ഹിയില്‍ നിന്നും ഇക്കയെ കാണാന്‍ കഴിയാതെ നാട്ടിലേക്ക്, സത്യം ജയിക്കുവോളം നിയമ പോരാട്ടം തുടരും; റൈഹാന സിദ്ദീഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിദ്ദീഖ് കാപ്പനെ ദില്‍ഹില എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. സുപ്രീം കോടതി വിധി അനുസരിച്ച് സിദ്ദീഖ് കാപ്പനെ കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് റൈഹാന നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

ഈ പരാതി പരിഗണിക്കാതെയാണ് എയിംസ് ആശുപത്രിയില്‍ നിന്ന് ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെ രഹസ്യമായി സിദ്ദീഖ് കാപ്പനെ ഡിസ്ചാര്‍ജ് ചെയ്ത് മഥുരയിലെ ജയിലിലേക്ക് കൊണ്ടുപോയത്.

‘ദല്‍ഹിയില്‍ നിന്നും ഇക്കയെ കാണാന്‍ കഴിയാതെ നാട്ടിലേക്ക്. സത്യം ജയിക്കുവോളം നിയമ പോരാട്ടം,’ റൈഹാന ഫേസ്ബുക്കിലൂടെ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയോടെ ദല്‍ഹി എയിംസില്‍ നിന്ന് സിദ്ദീഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് സിദ്ദീഖ് കാപ്പനെ ജയിലിലേക്ക് കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍
കാപ്പന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഒരു വിവരവും കുടുംബത്തിന് നല്‍കിയില്ലെന്ന് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് പറഞ്ഞിരുന്നു. ഈ നടപടി കോടതിയലക്ഷ്യമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോടതിയിലെ പരാമര്‍ശങ്ങളില്‍ ഭാര്യക്ക് ദല്‍ഹിയില്‍ വന്നു സിദ്ദീഖ് കാപ്പനെ കാണാമെന്ന് പറഞ്ഞിരുന്നു. ഇതേത്തുര്‍ന്നാണ് റൈഹാന ദല്‍ഹിയിലെത്തിയത്. നേരത്തെ കാപ്പന്‍ ജയിലില്‍ നരകയാതന അനുഭവിക്കുകയാണെന്ന് റൈഹാന പറഞ്ഞിരുന്നു. തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കണമെന്ന ഹരജിയിലാണ് ദല്‍ഹിയിലെ എയിംസ് ഹോസ്പിറ്റലില്‍ സിദ്ദീഖ് കാപ്പനെ അഡ്മിറ്റ് ചെയ്തത്.

ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2020 ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights : Siddique’s wife Raihana Siddique says she is returning home after discharged Kappa from Delhi AIIMS Hospital

We use cookies to give you the best possible experience. Learn more