തമിഴ് സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വീര ധീര സൂരന്‍’. ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രത്തിന് മുമ്പ് താത്കാലികമായി ചിയാന്‍ 62 എന്നായിരുന്നു പേരിട്ടിരുന്നത്. ‘ചിത്ത’യ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന് പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മികച്ച താരനിരയുള്ള വീര ധീര സൂരനില്‍ മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും ഭാഗമാകുന്നു എന്നത് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഇപ്പോള്‍ ചിത്രത്തില്‍ നടന്‍ സിദ്ദിഖും ഉണ്ടാകുമെന്ന വിവരമാണ് ലഭിക്കുന്നത്.
Excited to announce that we have with us another brilliant performer #siddique with us on board for #veeradheerasooran@chiyaan #Kaali #காளி
Veera Dheera Sooran
An #SUArunkumar Picture
A @gvprakash musical@iam_SJSuryah #surajvenjaramoodu @officialdushara @thenieswar… pic.twitter.com/a2iUHm8KNy
— HR Pictures (@hr_pictures) April 21, 2024
വീര ധീര സൂരന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഈയിടെയായിരുന്നു പ്രശസ്ത നടനും സംവിധായകനുമായ എസ്.ജെ. സൂര്യയും ചിത്രത്തിന്റെ ഭാഗമാകുമെന്ന സന്തോഷ വാര്‍ത്ത വന്നിരുന്നത്.
‘ചിത്ത’ക്ക് പുറമെ ‘പനിയാരും പത്മിനിയും’, ‘സേതുപതി’, ‘സിന്ദുപദ്’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് എസ്.യു. അരുണ്‍കുമാര്‍. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിര്‍മാണ കമ്പനിയായ എച്ച്.ആര്‍. പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയ ഷിബുവാണ് നിര്‍മിക്കുന്നത്. മാമന്നന്‍, പേരന്‍പ്, കര്‍ണ്ണന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ക്കും നന്‍പകല്‍ നേരത്ത് മയക്കം, പുഴു, അബ്രഹാം ഓസ്‌ലര്‍ തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് വീര ധീര സൂരന്റെ ഛായാഗ്രാഹകന്‍.
Content Highlight: Siddique On Board In Chiyaan Vikram’s Veera Dheera Sooran