ന്യൂദല്‍ഹി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിച്ചുവെന്ന് യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് യു.പി സര്‍ക്കാരിന്റെ മറുപടി.
കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയാണെന്നും യു.പി സര്‍ക്കാര്‍ ആരോപിച്ചു. 2018 ല്‍ അടച്ചുപൂട്ടിയ മാധ്യമസ്ഥാപനത്തിന്റെ ഐഡന്റിറ്റി കാര്‍ഡാണ് കാപ്പന്‍ ഉപയോഗിച്ചിരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
കാപ്പന്റെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ക്യാപസ് ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകരാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹരജിയില്‍ തീരുമാനമെടുക്കുന്നത് സുപ്രിംകോടതി ഒരാഴ്ച്ചത്തേക്ക് നീട്ടിവച്ചു.
സിദ്ദീഖിന്റെ അറസ്റ്റ് സംബന്ധിച്ച് 20നകം വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞ 16നാണ് സുപ്രിം കോടതി യു.പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
അറസ്റ്റിലായി 49 ദിവസം കഴിഞ്ഞപ്പോള്‍ മാത്രമാണ് സിദ്ദീഖിന് അഭിഭാഷകനുമായി സംസാരിക്കാന്‍ മഥുര ജയിലധികൃതര്‍ അനുമതി നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Siddique Kappan is PFI Secretary, Was Using Journalism Cover to Sow Caste Divide in Hathras: UP Govt to SC