| Saturday, 10th August 2024, 8:26 pm

അനശ്വരയുടെ കഥാപാത്രത്തെ മെന്റലി ടോര്‍ച്ചര്‍ ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ആ ഡയലോഗെല്ലാം പറഞ്ഞത്: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകന്‍, വില്ലന്‍, സഹനടന്‍ തുടങ്ങിയ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് സിദ്ദിഖ്. കിരയറിന്റെ തുടക്കത്തില്‍ സഹനടനായും നായകനായും നിറഞ്ഞുനിന്ന സിദ്ദിഖ് വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലൂടെ വില്ലന്‍ വേഷും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. 2003ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് സിദ്ദിഖിനെ തേടിയെത്തിയിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് നേര്. ജയിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത അഡ്വക്കേറ്റ് രാജശേഖരന്‍ എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് നേരില്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അനശ്വരയുടെ കഥാപാത്രത്തെ മാനസികമായി തകര്‍ക്കുന്ന തരത്തിലുള്ള ഡയലോഗ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

ആ സീനിനെപ്പറ്റി സംസാരിക്കുകയാണ് സിദ്ദിഖ്. നേരിന്റെ സെറ്റില്‍ താനെത്തിയ ആദ്യദിവസമാണ് ആ സീന്‍ എടുത്തതെന്ന് സിദ്ദിഖ് പറഞ്ഞു. സ്‌ക്രിപ്റ്റ് മുഴുവന്‍ നേരത്തെ വായിച്ചിരുന്നെങ്കിലും ഏറ്റവും ഒടുവിലത്തെ സീന്‍ ആദ്യമേ എടുത്തപ്പോള്‍ ചെറിയൊരു പരിഭ്രമമുണ്ടായിരുന്നെന്ന് സിദ്ദിഖ് പറഞ്ഞു. ആ ഒരൊറ്റ സീനിലൂടെ കഥാപാത്രത്തിന്റെ സ്വഭാവം തനിക്ക് മനസിലാക്കിയെടുക്കാന്‍ തനിക്ക് പറ്റിയെന്നും സിദ്ദിഖ് പറഞ്ഞു.

എന്നാല്‍ ആ ഒരൊറ്റ സീന്‍ ചെയ്തപ്പോള്‍ തന്നെ ആ കഥാപാത്രത്തിന്റെ സ്വഭാവം തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞെന്നും സിദ്ദിഖ് പറഞ്ഞു. ആ ഒരൊറ്റ സീനില്‍ തന്നെ അനശ്വരയുടെ കഥാപാത്രത്തെ മെന്റലി ടോര്‍ച്ചര്‍ ചെയ്യണമെന്ന ഉദ്ദേശത്തിലാണ് അത് ചെയ്തതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നേര് സിനിമയില്‍ അനശ്വര രാജന്‍ പ്രതിമയുണ്ടാക്കുന്ന സീനില്‍ അവരെ മെന്റലി ടോര്‍ച്ചര്‍ ചെയ്യുന്ന സീനാണ് ഏറ്റവും ക്രൂഷ്യലാക്കിയത്. ഞാന്‍ സെറ്റിലെത്തിയ ആദ്യത്തെ ദിവസമാണ് ജീത്തു ആ സീന്‍ എടുത്തത്. അതിന് മുന്നേയാണ് മോഹന്‍ലാലുമായുള്ള വാദവും മറ്റ് സീനുകളൊന്നും അതിന് മുന്നേ എടുത്തിട്ടില്ല. എല്ലാം വായിച്ചുവെച്ച അറിവ് മാത്രമേ എനിക്കുള്ളൂ. അത് മുഴുവന്‍ ആ സീനില്‍ എന്റെ ഡയലോഗിലൂടെ റിഫ്‌ളക്ട് ചെയ്യണം.

എല്ലാ അടവും കഴിഞ്ഞു, ഇനി ജയിക്കണമെങ്കില്‍ അനശ്വരയുടെ ക്യാരക്ടറിനെ മെന്റലി ടോര്‍ച്ചര്‍ ചെയ്യുകയല്ലാതെ വേറെ വഴിയില്ല. അത് മുഴുവന്‍ മനസില്‍ വെച്ചുകൊണ്ടാണ് ആ സീന്‍ ചെയ്തത്. അതിനെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു. ആ ക്യരക്ടറിനെ പലരും വെറുത്തു എന്ന് പറയുന്നത് തന്നെ വലിയ അംഗീകാരമാണ്,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Siddique about the climax sequence of Neru movie and Anaswara Rajan

We use cookies to give you the best possible experience. Learn more