മോഹന്‍ലാല്‍ ചികിത്സയിലായിരുന്നു, പ്രണവ് അപ്പോള്‍ മരത്തില്‍ കയറി അണ്ണാറക്കണ്ണന്റെ കുഞ്ഞിനെ കാണാന്‍ പോയി: സിദ്ദീഖ്
Film News
മോഹന്‍ലാല്‍ ചികിത്സയിലായിരുന്നു, പ്രണവ് അപ്പോള്‍ മരത്തില്‍ കയറി അണ്ണാറക്കണ്ണന്റെ കുഞ്ഞിനെ കാണാന്‍ പോയി: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th February 2023, 6:54 pm

ആയുര്‍വേദ ചികിത്സക്കിടയില്‍ മോഹന്‍ലാലിനെ കാണാന്‍ പോയപ്പോള്‍ പ്രണവിനൊപ്പമുണ്ടായ രസകരമായ സംഭവം പങ്കുവെക്കുകയാണ് നടന്‍ സിദ്ദീഖ്. മോഹന്‍ലാലിനെ കാണാന്‍ വന്നപ്പോള്‍ അടുത്തുള്ള മരത്തില്‍ അണ്ണാറക്കണ്ണനെ കാണാന്‍ പോയ പ്രണവിനെ പറ്റിയാണ് മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞത്.

‘പെരിങ്ങോടില്‍ ലാലേട്ടന്‍ ആയുദര്‍വേദ ചികിത്സക്ക് പോകുന്ന സ്ഥലമുണ്ട്. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി. ആ സമയത്ത് എനിക്ക് ഷൂട്ടില്ല. അങ്ങോട്ട് വരാന്‍ ലാലേട്ടന്‍ പറഞ്ഞു. ലാലിന്റെ കൂടെ ഞാനും അപ്പുറത്ത് ട്രീറ്റ്‌മെന്റുമൊക്കെയായി കൂടി.

അപ്പു എവിടെക്കെയോ പോയിട്ട് അവിടെ വന്നിരുന്നു. മോനെ എവിടെ പോയതാണ് എന്ന് ഞാന്‍ ചോദിച്ചു, അണ്ണാറക്കണ്ണന്റെ കുഞ്ഞിനെ കാണാന്‍ പോയതാണ് എന്ന് പറഞ്ഞു. അവന്‍ അവിടെ നിന്നും പോയിട്ട് ഏതോ മരത്തിന്റെ മുകളില്‍ കേറിയിട്ട് ഒരു കൂട്ടിലുള്ള അണ്ണാറക്കണ്ണനേയും കുഞ്ഞിനേയും നോക്കി അതൊക്കെ കണ്ടിട്ട് തിരിച്ച് വരികയാണ്.

ഞാന്‍ ലാലേട്ടനോട് ഇതിനെ പറ്റി ചോദിച്ചു, അവന് ഇതൊക്കെ ഭയങ്കര ഇഷ്ടമാണെന്നാണ് ലാലേട്ടന്‍ പറഞ്ഞത്. നേരെ മരത്തില്‍ കയറും, അണ്ണാറക്കണ്ണന്റെ കുഞ്ഞിനെ കണ്ടിട്ട് തിരിച്ച് വരും,’ സിദ്ദീഖ് പറഞ്ഞു.

എന്നാലും ന്റെളിയാ ആണ് ഒടുവില്‍ പുറത്ത് വന്ന സിദ്ദീഖിന്റെ ചിത്രം. സുരാജ് വെഞ്ഞാറമൂട്, ലെന, ഗായത്രി അരുണ്‍ എന്നിവരും അഭിനയിച്ച ചിത്രം നവാഗതനായ ബാഷ് മുഹമ്മദ് ആണ് സംവിധാനം ചെയ്തത്.

അതേസമയം പ്രണവിന്റെ അടുത്ത ചിത്രം ഉടന്‍ തന്നെ ഉണ്ടാകുമെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ടൂര്‍ ഒക്കെ കഴിഞ്ഞ് പ്രണവ് വന്നുവെന്നും കഥകള്‍ കേള്‍ക്കാന്‍ ഉടനെ ഇരിക്കുമെന്നും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യമാണ് പറഞ്ഞത്.

Content Highlight: siddique about mohanlal pranav mohanlal