ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയേയും സംവാദത്തിന് വെല്ലുവിളിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അടിസ്ഥാനരഹിതമായ പ്രസ്താവനകളിലൂടെ കര്‍ണാടകയിലേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
” താന്‍ പ്രധാനമന്ത്രിയോടല്ല, ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയോടാണ് മത്സരിക്കുന്നത്. കര്‍ണാടകയിലെ ഭരണ നേട്ടങ്ങള്‍ സംബന്ധിച്ച് പരസ്യ സംവാദത്തിന് യെദ്യൂരപ്പയെയും നരേന്ദ്ര മോദിയെയും താന്‍ വെല്ലുവിളിക്കുകയാണ്.”-സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
കൈക്കൂലി സര്‍ക്കാരെന്നാണ് സിദ്ധരാമയ്യയുടെ സര്‍ക്കാരിനെ മോദി പരിഹസിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ മോദി വ്യക്തിഹത്യ നടത്തുകയാണെന്നും സ്വന്തം പദവിക്ക് ചേരാത്ത ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
നേരത്തെ ബി.എസ് യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ 15 മിനിറ്റുകൊണ്ട് പറയാനാണ് സിദ്ധരാമയ്യ മോദിയെ വെല്ലുവിളിച്ചിരുന്നു.
മേയ് 12നാണ് 224 അംഗ കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 15നാണ് വോട്ടെണ്ണല്‍.
WATCH THIS VIDEO: