ന്യൂദല്‍ഹി: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അല്‍പ സമയത്തിനകം ഉണ്ടാകുമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് കേന്ദ്ര നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിദ്ധരാമയ്യക്കായിരുന്നു മുന്‍തൂക്കമുണ്ടായിരുന്നത്. കൂടുതല്‍ എം.എല്‍.എമാരും സിദ്ധരാമയ്യയെ പിന്തുണച്ചതോടെയാണ് അദ്ദേഹത്തിന് നറുക്കു വീണത്.
രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയെയാണ് പിന്തുണച്ചതെന്നാണ് സൂചന. തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡി.കെ ശിവകുമാറിനെ അറിയിക്കും. ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും പിന്നീട് മൂന്ന് വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകും. ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി അധ്യക്ഷ സ്ഥാനവും നല്‍കും.
Contenthighlight: Siddharamaiah will be cm of karnataka