|

'ജനങ്ങളെ ബ്രെയിന്‍വാഷ് ചെയ്യുന്ന സമയംകൊണ്ട് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുകൂടെ'; അമിത്ഷാക്കെതിരെ സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗ്‌ളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണ്ണാടക സന്ദര്‍ശിക്കാനെത്തിയ അമിത്ഷാ എന്തുകൊണ്ട് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ലെന്ന് സിദ്ധരാമയ്യ ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ മാസം മംഗ്‌ളൂരുവില്‍ രണ്ട് പേര്‍ കൊല്ലപ്പെടാനിടയായ പൗരത്വനിയമത്തിനെതിരേയുള്ള പ്രതിഷേധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

‘മിസ്റ്റര്‍ അമിത്ഷാ, നിങ്ങളുടെ വിഭജന നയം പറഞ്ഞുകൊണ്ട് ജനങ്ങളെ ബ്രെയിന്‍ വാഷ് ചെയ്യുന്ന സമയത്ത്, പ്രളയബാധിത പ്രദേശങ്ങളില്‍ നിങ്ങളില്‍ എന്തുകൊണ്ട് വീണ്ടും സന്ദര്‍ശനം നടത്തിയില്ല. കേന്ദ്രം അനുവദിച്ച പ്രളയാനന്തരഫണ്ട് മതിയോ എന്നതിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല.’? സിദ്ധരാമയ്യ ചോദിച്ചു.

‘35000 കോടിയുടെ നാശനഷ്ടം നിങ്ങള്‍ തന്നെ കണക്കാക്കിയിട്ടും 1,870 കോടി മാത്രമാണ് അനുവദിച്ചത്. ബാക്കി തുക എപ്പോള്‍ തരാനാണ് ഉദ്ദേശിച്ചിരിക്കുന്നത്? സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍സി നടപ്പിലാക്കുമ്പോഴേക്കും എന്തെങ്കിലും അവശേഷിക്കുമോ? ‘സിദ്ധരാമയ്യ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു.

ശനിയാഴ്ച്ച വൈകുന്നേരമാണ് അമിത്ഷാ പൗരത്വഭേദഹതി നിയമവുമായി ബന്ധപ്പെട്ട പൊതുജനറാലിയില്‍ പങ്കെടുക്കുന്നതിനായി കര്‍ണ്ണാടകയില്‍ എത്തിയത്. ബി.ജെ.പി ജനാധിപത്യത്തേയും ഭരണഘടനയേയും ബഹുമാനിക്കുന്നില്ലേയെന്നും സിദ്ധരാമയ്യ ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ