| Monday, 21st January 2019, 10:28 am

കര്‍'നാടകം' തുടരുന്നു; വീണ്ടും നിയമസഭാകക്ഷിയോഗം വിളിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ വീണ്ടും നിയമസഭാകക്ഷിയോഗം വിളിച്ച് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇന്ന് 11 മണിക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചത്.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇപ്പോഴും ബംഗലൂരുവിലെ റിസോര്‍ട്ടില്‍ തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാതിരുന്ന നാല് എം.എല്‍.എമാര്‍ ഇന്ന് പങ്കെടുക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ദിവസം നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാതിരുന്ന നാല് എം.എല്‍.എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ശേഷമാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത് എന്നും ശ്രദ്ധേയമാണ്.

ALSO READ: ശബരിമല കേസ്; റിട്ട്-റിവ്യൂ ഹരജികള്‍ ഫെബ്രുവരി 8 ന് പരിഗണിച്ചേക്കും

റിസോര്‍ട്ടിനുള്ളില്‍വെച്ച് എം.എല്‍.എമാര്‍ തമ്മില്‍ അടികൂടിയതും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു.

വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തില്‍ കോണ്‍ഗ്രസിന്റെ 75 എം.എല്‍.എമാര്‍ പങ്കെടുത്തിരുന്നു.

രമേഷ് ജര്‍ക്കിഹോളി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുംതാഹള്ളി തുടങ്ങിയവരാണ് യോഗത്തിനെത്താതിരുന്നത്. അനാരോഗ്യംമൂലം യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉമേഷ് അറിയിച്ചിരുന്നു. കോടതിയില്‍ ഒരു കേസിന്റെ വാദം നടക്കുന്നതിനാല്‍ യോഗത്തിലെത്താനായില്ലെന്നാണ് ബി നാഗേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.

ALSO READ: അമിത് ഷായ്ക്ക് മുന്നില്‍ വീണ്ടും മമതയുടെ “ചെക്ക്”; അമിത് ഷായുടെ ഹെലികോപ്ടര്‍ ലാന്‍ഡിംഗിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

വിമതരായ മറ്റ് രണ്ട് എം.എല്‍.എമാരെ ബി.ജെ.പി ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്നും യോഗത്തിലെത്തിയില്ലെങ്കില്‍ ഇവരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more