മൈസൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെ യുവതിയോട് കയര്‍ത്ത് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. മുന്‍ മുഖ്യമന്ത്രി യുവതിയോട് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
യുവതിയില്‍ നിന്ന് മൈക്ക് പിടിച്ച് വാങ്ങുകയും ഇരിക്കാന്‍ ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൈക്ക് വാങ്ങുന്നതിനിടെ യുവതിയുടെ ദുപ്പട്ട അഴിയുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം മണ്ഡലത്തില്‍ യാതൊരു വികസനവുമില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തിനാണ് വോട്ട് ചോദിക്കാന്‍ വരുന്നത് എന്ന ചോദ്യമാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മകനെ വിമര്ശിച്ചതിനെന്നും റിപ്പോര്‍ട്ടുകളുണ്ട്
സംഭവം ദേശീയതലത്തിലും വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ത്രീകളോട് ഇത്തരത്തിലാണ് പെരുമാറുന്നതെന്നാണ് ബി.ജെ.പി യുടെ വിമര്‍ശനം.