ബെംഗ്‌ളൂരു: കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെ മംഗ്‌ളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. മംഗളൂരുവിലെ വെടിവെപ്പുണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ ഇവരെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാര്‍ വിമാനാനുമതി റദ്ദാക്കിയെന്നും രമേശ് കുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും എം.എല്‍.യും മുന്‍ മന്ത്രിയുമായ കൃഷ്ണ ബൈറെ ഗൗഡ പറഞ്ഞു. ഇത് സ്വാതന്ത്ര്യത്തെ തടഞ്ഞുവെക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെ മംഗ്‌ളൂരുവില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് മരിച്ചത്.
ഇവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.
കര്‍ണ്ണാടക മുന്‍ സ്പീക്കര്‍ കെ.ആര്‍ രമേശ്, ബസവരാജ് രായറെഢി, എം.ബി പാട്ടീല്‍, നസീര്‍ അഹമ്മദ്, എസ്.ആര്‍ പാട്ടീല്‍, വി.ആര്‍ ഉഗ്രപ്പ എന്നിവരായാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പിന്നാലെ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ രംഗത്തെത്തി. ‘ബി.ജെ.പി ഗൂഢാലോചനയുടെ ഫലമായി, ഭിന്നിപ്പിച്ച് ഭരിക്കുന്നതിന്റെ ഭാഗമായി, സര്‍ക്കാരിന്റെ കഴിവുകേട് കാരണം രണ്ട് പേര്‍ ഇന്നലെ മംഗ്‌ളൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. അവര്‍ക്ക് അനുശോചനം അറിയിക്കുന്നു.’ പ്രതിഷേധക്കാര്‍ സമാധാനപരമായിരിക്കണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
മംഗ്ളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം ശക്തമായതോടെ മംഗ്ളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ