ബെംഗ്‌ളൂരു: കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെ മംഗ്‌ളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. മംഗളൂരുവിലെ വെടിവെപ്പുണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ ഇവരെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു.
സര്‍ക്കാര്‍ വിമാനാനുമതി റദ്ദാക്കിയെന്നും രമേശ് കുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും എം.എല്‍.യും മുന്‍ മന്ത്രിയുമായ കൃഷ്ണ ബൈറെ ഗൗഡ പറഞ്ഞു. ഇത് സ്വാതന്ത്ര്യത്തെ തടഞ്ഞുവെക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെ മംഗ്‌ളൂരുവില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് മരിച്ചത്.
ഇവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.