ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഭ്രമയുഗം. ചിത്രത്തിൽ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾക്കെല്ലാം ഒരു മുണ്ട് മാത്രമാണ് കോസ്റ്റ്യൂം ആയിട്ടുള്ളതെന്നാണ് ട്രെയ്‌ലറിലൂടെ വ്യക്തമാകുന്നത്.
ഒരു മുണ്ട് മാത്രമായതുകൊണ്ട് കോസ്റ്റ്യൂമിന്റെ കാര്യത്തിൽ സുഖമായിരുന്നില്ലേ എന്ന ചോദ്യത്തിന് അതാണ് ഏറ്റവും വലിയ പ്രശ്‌നം എന്നായിരുന്നു അർജുൻ അശോകന്റെ മറുപടി. മുണ്ടിന്റെ കണ്ടിന്യൂറ്റി കീപ്പ് ചെയ്യണമെന്നും പത്താമത്തെ സീനെടുത്തതിന് ശേഷമാണ് ആദ്യത്തെ സീൻ രണ്ടാമത് ഷൂട്ട് ചെയ്യുകയെന്നും അർജുൻ അശോകൻ പറഞ്ഞു. മുണ്ടിൽ എത്രത്തോളം ചെളി പടർന്നിട്ടുണ്ടെന്നൊക്കെ നോക്കണമെന്നും അർജുൻ കൂട്ടിച്ചേർത്തു. ഭ്രമയുഗത്തിന്റെ വിശേഷങ്ങൾ സിദ്ധാർത്ഥിനൊപ്പം ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു അർജുൻ അശോകൻ.
‘പക്ഷേ അതാണ് ഏറ്റവും വലിയ പ്രശ്നം. മുണ്ടിന്റെ കണ്ടിന്യൂറ്റി കീപ്പ് ചെയ്യണമല്ലോ. പത്താമത്തെ സീനെടുത്തതിന് ശേഷമാണ് ആദ്യത്തെ സീൻ രണ്ടാമത് ഷൂട്ട് ചെയ്യുന്നത്. അപ്പോൾ മുണ്ടിന് അതിന്റേതായിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകും. മുണ്ടിൽ എത്രത്തോളം ചെളി പടർന്നിട്ടുണ്ട് എന്നൊക്കെ നോക്കണം, ഏറ്റവും കഷ്ടപ്പാട് അതാണ്. വേറെ ഡ്രെസ് ആണെങ്കിൽ അത് മാറ്റി ഇട്ടാൽ മതി,’ അർജുൻ അശോകൻ പറഞ്ഞു.
എങ്ങനെയാണ് ഈ മുണ്ടിനെ മെയിന്റൈൻ ചെയ്യുക എന്ന ചോദ്യത്തിന് അത് കൃത്യമായി ഫോട്ടോ എടുത്ത് വെക്കുമായിരുന്നെന്ന് ഈ സമയം സിദ്ധാർത്ഥ് മറുപടി പറഞ്ഞു. ‘അതൊക്കെ മൈന്റൈൻ ചെയ്ത്, അതിന്റെയൊക്കെ ഫോട്ടോസ് എടുത്ത് വെക്കും.
അമ്മു എന്ന് പറഞ്ഞിട്ടുള്ള ഒരു എ.ഡി ഉണ്ടായിരുന്നു. ഇവളുടെ മെയിൻ പണി ഇത് തന്നെയായിരുന്നു. മുണ്ടിന്റെ നമ്പർ ഇടുക എന്നതായിരുന്നു. ഇത് മമ്മൂക്കയുടെ മുണ്ട്, ഇത് സിദ്ധാർഥ് ഏട്ടന്റെ മുണ്ട്, അർജുനേട്ടന്റെ മുണ്ട് എന്ന് പറഞ്ഞ് നമ്പർ ഇട്ട് വെക്കും,’ സിദ്ധാർത്ഥ് പറഞ്ഞു.
Content Highlight: Sidarth barathan about their costume in bramayugam