കോഴിക്കോട്: സൂര്യനെല്ലി പീഡനക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് പി.ജെ കുര്യനെ രക്ഷിച്ചെടുക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.കെ. ജോഷ്വ. ജി സുകുമാരന്‍ നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുര്യനെ ഒഴിവാക്കുകയായിരുന്നുവെന്നും ജോഷ്വ പറഞ്ഞു.[]
സൂര്യനെല്ലി പെണ്‍കുട്ടി ആദ്യം മുതല്‍ കുര്യനെതിരായ പരാതിയില്‍ ഉറച്ച് നിന്നിരുന്നിട്ടും സിബി മാത്യൂസ് വേണ്ട രീതിയില്‍ അന്വേഷിക്കാന്‍ തയ്യാറാകാതെ കുര്യനെ പ്രതിപ്പട്ടികയില്‍ നിന്നും ഇന്ന് രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യനെ ഒഴിവാക്കുകയായിരുന്നുവെന്ന് കെ.കെ ജോഷ്വ വ്യക്തമാക്കി. കേസില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ അംഗമായിരുന്ന കെ. കെ. ജോഷ്യ ഇന്ത്യാവിഷന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കുര്യന് അനുകൂലമായ തെളിവുകള്‍ മാത്രമാണ് സിബി മാത്യൂസ് ശേഖരിച്ചത്. മറ്റ് തെളിവുകള്‍ പാടെ അവഗണിച്ച് ഇന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായ സുകുമാരന്‍ നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുര്യനെ ഒഴിവാക്കാന്‍ സിബി മാത്യൂസ് തയ്യാറാവുകയായിരുന്നു.
പ്രസ്തുത ദിവസം അഞ്ചു മണിക്കു ശേഷം മണിക്കൂറുകളോളം പി.ജെ കുര്യന്‍ എവിടെയായിരുന്നു എന്നതിന് സുകുമാരന്‍ നായരുടെ അനുകൂലമായ മൊഴി മാത്രമാണ് സിബി മാത്യൂസ് രേഖപ്പെടുത്തിയത്. എന്‍.എസ്.എസ് ആസ്ഥാനത്തെ മറ്റ് ആരുടെയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായതുമില്ല.
അന്നേ ദിവസം അഞ്ചു മണിക്കു ശേഷം പൊലീസ് എസ്‌കോര്‍ട്ടില്ലാതെയായിരുന്നു കുര്യന്റെ യാത്ര. അന്ന് മണിക്കൂറുകളോളം കുര്യന്‍ എവിടെയായിരുന്നു എന്നതിന് തെളിവുകളില്ല. ആ സമയങ്ങളില്‍ പി.ജെ കുര്യന്‍ എവിടെയായിരുന്നു എന്നതു സംബന്ധിച്ചാണ് സുകുമാരന്‍ നായര്‍ മൊഴി നല്‍കിയത്.
പെണ്‍കുട്ടി കുര്യന്റെ ശാരീരിക ചലനങ്ങളെക്കുറിച്ച് പറഞ്ഞ ലക്ഷണങ്ങള്‍ കൃത്യമായിരുന്നു. എന്നിട്ടും കുര്യനെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ സിബി മാത്യൂസ് തയ്യാറായില്ല ജോഷ്യ വ്യക്തമാക്കി.
1996 ല്‍ കുമിളി പഞ്ചായത്തിലെ ഗസ്റ്റ് ഹൗസില്‍ പ്രതികള്‍ എന്നെ ബന്ദിയാക്കിയിരുന്ന സമയത്ത് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായ ശ്രീ. പി.ജെ കുര്യന്‍ അവിടെ വരികയും മറ്റ് പ്രതികളോടൊപ്പം എന്നെ ബലാത്സംഗം ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലുടനീളം എന്നെ ചോദ്യം ചെയ്ത എല്ലാ അന്വേഷണ ഉദ്യോഗസ്ഥരോടും ഈ കാര്യം പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുള്ളതാണ്.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം അവര്‍ കുര്യനെതിരെ ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കിയില്ലെന്ന് മാത്രമല്ല അദ്ദേഹം ചെയ്ത കുറ്റത്തിന് വിചാരണയും ചെയ്തില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ കുര്യനെ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് പെണ്‍കുട്ടി പീരുമേട് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു.