മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഹൊറർ മിസ്റ്ററി ഴോണറിലായിരുന്നു പുറത്തിറങ്ങിയത്.
മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഹൊറർ മിസ്റ്ററി ഴോണറിലായിരുന്നു പുറത്തിറങ്ങിയത്.
എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. 24 വർഷങ്ങൾക്കിപ്പുറം വീണ്ടും ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ 4K റീമാസ്റ്റേർഡായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സിബി മലയിൽ – മോഹൻലാൽ. മോഹൻലാൽ ആദ്യമായി അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന്റെ ഓഡിഷനിൽ സിബി മലയിലും വിധി കർത്താക്കളിൽ ഒരാളായിരുന്നുവെന്നും അന്ന് ഏറ്റവും കുറവ് മാർക്ക് കൊടുത്ത ആളാണ് സിബിയെന്നും മലയാളികൾക്കറിയാം. അതിനെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ.
അങ്ങനെയൊരു കുറ്റാരോപണം തനിക്കെതിരെ ഉണ്ടെന്നും മോഹൻലാൽ അതിനെ കുറിച്ച് തന്നോട് പറയാറുണ്ടെന്നും സിബി മലയിൽ പറയുന്നു. അന്ന് കൊടുത്ത രണ്ട് മാർക്കിന് പകരമായി രണ്ട് നാഷണൽ അവാർഡ് താൻ കൊടുത്തിട്ടുണ്ടെന്നും സിബി പറഞ്ഞു. ജാങ്കോ സ്പേസ് ടി. വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1980ലാണ് ലാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കാനായി ഓഡിഷനിൽ പങ്കെടുക്കാൻ വരുന്നത്. അന്ന് ആ ഓഡിഷനിൽ ഇരുന്ന ഒരാളായിരുന്നു ഞാൻ. പ്രത്യേകിച്ച് ഏറ്റവും കുറവ് മാർക്ക് കൊടുത്തുവെന്ന കുറ്റമാരോപിക്കപ്പെട്ടിട്ടുള്ള ആളാണ് ഞാൻ.
ആളുകൾക്ക് അറിയുന്ന ഒരു കാര്യമാണ്. അത് എല്ലാവരും പൊതുവെ എല്ലാവരും ചർച്ച ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം ലാലും അത് പറഞ്ഞിരുന്നു. ലാൽ ഇടയ്ക്കിടക്ക് എന്നെ അത് പറഞ്ഞ് കുത്താറുണ്ട്. എനിക്ക് രണ്ട് മാർക്ക് തന്ന ആളല്ലേ എന്ന് ചോദിച്ചുകൊണ്ട്.
അതിന് ഞാൻ പറയുന്ന മറുപടി, ആ രണ്ട് മാർക്കിന് പകരമായി, ഞാൻ രണ്ട് നാഷണൽ അവാർഡും തന്നിട്ടുണ്ടെന്നാണ്. അന്ന് തൊട്ടുള്ള ഒരു ബന്ധമാണ്. ആദ്യമായി ഓഡിഷന് വന്ന് കണ്ടപ്പോൾ മുതൽ ഇന്ന് 2024വരെ തുടരുന്ന ഒരു ബന്ധമാണത്. ഒരു ഹീറോ എന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ വർക്ക് ചെയ്തിട്ടുള്ളതും ലാലിന്റെ കൂടെയാണ്. ഏകദേശം പതിനഞ്ചോള്ളം സിനിമകൾ ചെയ്തിട്ടുണ്ട്,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malyil About Mohanlal And Manjil Virinja Pookal Audition