അടുത്ത കാലത്തായി പ്രകടനത്തിലൂടെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടന്‍ മമ്മൂട്ടിയാണെന്ന് സംവിധായകന്‍ സിബി മലയില്‍. കഥാപാത്രങ്ങളില്‍ മമ്മൂട്ടി നല്ല തെരഞ്ഞെടുപ്പാണ് നടത്തുന്നതെന്നും അത്തരം സമീപനമാണ് ഒരു നടന് വേണ്ടതെന്നും സിബി മലയില്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടിയെ പറ്റി സംസാരിച്ചത്.
‘അടുത്ത കാലത്ത് നമ്മളെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുന്ന പെര്‍ഫോമര്‍ മമ്മൂട്ടിയാണ്. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന ഒരു ശ്രദ്ധ ഉണ്ട്. പുഴുവാണ് ഞെട്ടിപ്പിച്ച് കളഞ്ഞത്. പുഴു ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ്. ഞെട്ടിപ്പിച്ച പെര്‍ഫോമന്‍സാണ്. അത്ര സൂക്ഷ്മതയോടെ ഒരു കഥാപാത്രത്തെ മമ്മൂട്ടി അടുത്ത കാലത്തൊന്നും ചെയ്തിട്ടില്ല. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു അത്. ലിജോയുടെ കൂടെ ചെയ്യാന്‍ മമ്മൂട്ടി തയാറാവുന്നു. അടൂര്‍ സാറിന്റെ കൂടെ എത്രയോ സിനിമകളില്‍ ഭാഗമായി. അത് മമ്മൂട്ടിയുടെയും കൂടെ ആഗ്രഹമാണ്. ആഗ്രഹങ്ങളുണ്ടാകണം ഒരു ആക്ടറിന്. ആ ചോയ്‌സ് സ്വന്തമായി എടുക്കേണ്ടതാണ്.
മമ്മൂട്ടിയെ വിളിച്ചാല്‍ പ്രോപ്പറായി റെസ്‌പോണ്ട് ചെയ്യും. ഒരാവശ്യം പറഞ്ഞാല്‍ കൃത്യമായി റെസ്‌പോണ്ട് ചെയ്യും. എനിക്ക് മമ്മൂട്ടി ഒരിക്കളും ഡിഫിക്കല്‍ഡറ്റി ഉള്ള ആളല്ല. വളരെ ജനുവനായി പ്രൊഫഷനെ കാണുന്ന ആളാണ് അദ്ദേഹം. എല്ലാവരും പറയുന്നതുപോലെ ആദ്യകാഴ്ചയില്‍ ദേഷ്യക്കാരനാണെന്ന് തോന്നും. അങ്ങനെയല്ല. നേരെ ഓപ്പോസിറ്റാണ്. അത്രമാത്രം ഉള്ള് ശുദ്ധനായ മനുഷ്യനാണ്.
വെറുതെ സിനിമ ചെയ്യാനായി അദ്ദേഹത്തിനടുത്ത് പോവാനാവില്ല. നല്ല കഥ വേണം. എനിക്കും മമ്മൂട്ടിക്കും അത് സ്‌പെഷ്യലായിരിക്കണം. ഓടുന്ന ഒരു സിനിമക്ക് അപ്പുറത്തേക്ക് കാലം കഴിഞ്ഞാലും ആളുകള്‍ ആസ്വദിക്കുകയും ചര്‍ച്ച ചെയ്യുകയും ഒക്കെ ചെയ്യുന്ന തരത്തിലുള്ള സിനിമയാണ് ഇപ്പോള്‍ ചെയ്യേണ്ടത്,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: sibi malayil talks about mammootty’s selecyion of movies