സിബി മലയില്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വളയം. മുരളിയും മനോജ് കെ. ജയനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ലോഹിതദാസായിരുന്നു.
മുരളിക്കും മനോജ് കെ. ജയനും പുറമെ ഒടുവില്‍ ഉണ്ണികൃഷ്ണനും പാര്‍വ്വതിയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.
മോഹന്‍ലാല്‍ നായകനായ കമലദളത്തിന് ശേഷം താനും ലോഹിതദാസും ചേര്‍ന്ന് ചെയ്ത സിനിമയായിരുന്നു വളയമെന്ന് പറയുന്ന സിബി ആ സമയം ലോഹിതദാസിന് ചിക്കന്‍ ബോക്‌സ് വന്നകാര്യവും പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതുകൊണ്ട് തന്നെ അദ്ദേഹം എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ വീട്ടിലേക്ക് പോയി. വീട്ടില്‍ മുറിയടച്ച് വിശ്രമിച്ചു. അതോടെ ഞാന്‍ വലിയ പ്രതിസന്ധിയിലായി. ഞാന്‍ നേരെ ലോഹിയുടെ വീട്ടിലേക്ക് പോയി.
ലോഹി അടച്ചിട്ട മുറിയിലും ഞാന്‍ മുറിയുടെ പുറത്തും ഇരുന്ന് കഥയുടെ കാര്യങ്ങള്‍ സംസാരിച്ചു. അപ്പോള്‍ ലോഹിയുടെ മനസില്‍ ഒരു കഥയുണ്ടായിരുന്നു. അത് പറഞ്ഞതും അതിലെ ഒരു എലമെന്റ് എനിക്ക് ഇഷ്ടമായി.
എന്തായാലും കുറച്ച് നാള്‍ കൂടെ മുറിയുടെ ഉള്ളില്‍ ഇരിക്കുന്ന സ്ഥിതിക്ക് ലോഹിയോട് കഥ ആലോചിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് വളയത്തിന്റെ കഥ ഉണ്ടാകുന്നത്,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil Talks About Lohithadas