കാത്തിരിപ്പിനൊടുവിൽ ദേവദൂതൻ വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. 24 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ എത്തിയപ്പോൾ അന്നത്തെ പ്രേക്ഷകർ സ്വീകരിക്കാതെ പരാജയപ്പെട്ട മോഹൻലാൽ – സിബി മലയിൽ ചിത്രമായിരുന്നു ദേവദൂതൻ.
കാത്തിരിപ്പിനൊടുവിൽ ദേവദൂതൻ വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. 24 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ എത്തിയപ്പോൾ അന്നത്തെ പ്രേക്ഷകർ സ്വീകരിക്കാതെ പരാജയപ്പെട്ട മോഹൻലാൽ – സിബി മലയിൽ ചിത്രമായിരുന്നു ദേവദൂതൻ.
രഘുനാഥ് പാലേരി എഴുതിയ ചിത്രം പിന്നീട് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു. റീ റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് എല്ലാ തിയേറ്ററിൽ നിന്നും ചിത്രം നേടുന്നത്.
ചിത്രത്തിലെ എന്തരോ മഹാനു എന്ന ഗാനം ഒരുപാട് പ്രേക്ഷകർ ആവർത്തിച്ച് കാണുന്ന ഒരു ഗാനമാണ്. ആ ഗാനരംഗത്തിലെ മോഹൻലാലിന്റെ പ്രകടനവും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. വിശാൽ കൃഷ്ണ മൂർത്തിയെന്ന സംഗീതഞ്ജനായി പകരം വെക്കാനില്ലാത്ത പ്രകടനമായിരുന്നു മോഹൻലാൽ കാഴ്ചവെച്ചത്.
മോഹൻലാൽ ആയതുകൊണ്ട് മാത്രമാണ് വിശാൽ കൃഷ്ണ മൂർത്തി ഒരു ലോകത്തോര സംഗീതഞ്ജനാണെന്ന് പ്രേക്ഷകർക്ക് വിശ്വസനീയമായതെന്ന് സംവിധായകൻ സിബി മലയിൽ പറയുന്നു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകോത്തര പുരസ്‌കാരം ലഭിച്ച ഒരാൾ ആരാണെന്ന് പറഞ്ഞ് കൊടുക്കുന്നതിന് വേണ്ടിയാണ് ദേവദൂതൻ അങ്ങനെ അവതരിപ്പിച്ചത്. ആ പാട്ട് കഴിയുമ്പോഴേക്കും പ്രേക്ഷകർക്ക് മനസിലാവും വിശാൽ കൃഷ്ണ മൂർത്തി ഇത്രയും വലിയ ഉയരത്തിൽ നിൽക്കുന്ന ഒരാളാണെന്ന്.
ആ ഒരു ക്വാളിറ്റിയിൽ ഞങ്ങൾക്ക് ആ പാട്ട് ചിത്രീകരിക്കണമായിരുന്നു. ആ പാട്ട് അത് ഡിമാൻഡ് ചെയ്യുന്നുണ്ട്. മോഹൻലാൽ എന്ന അഭിനേതാവ് അത് ചെയ്തത് കൊണ്ടാണ് പ്രേക്ഷകർക്കത് വിശ്വാസനീയമായത്.
താൻ ജീവിതക്കാലം മുഴുവൻ ചെയ്തുകൊണ്ടിരുന്ന പണിയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് തോന്നുന്ന വിധത്തിൽ അയാൾ കൃത്യമായി കയ്യിന്റെ അനക്കങ്ങളും വിരലുകളുമെല്ലാം നിയന്ത്രിച്ചു.
കയ്യിലെ ബാൻഡ് കണ്ട്രോൾ ചെയ്യുന്നതും അയാൾ അത് ആസ്വദിക്കുന്നതുമെല്ലാം നമുക്ക് ആഡ് ചെയ്യാം. മോഹൻലാൽ എന്ന പെർഫോമറിന്റെ പ്രകടനത്തിൽ നിന്ന് കിട്ടുന്ന ആട്രിബ്യൂഷനൊപ്പം നമുക്ക് മറ്റ് വിഷ്വൽസുകൾ ഉൾപ്പെടുത്താം,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About Mohanlal’s Charcter In Devadoothan