മഞ്ഞുമ്മൽ ബോയ്സ് ഹിറ്റ് ആയതോടെ കമൽ ഹാസന്റെ ഗുണാ സിനിമ വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് സിബി മലയിൽ ആയിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് ഹിറ്റ് ആയതോടെ കമൽ ഹാസന്റെ ഗുണാ സിനിമ വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് സിബി മലയിൽ ആയിരുന്നു.
എന്നാൽ മുമ്പ് നിശ്ചയിച്ചിരുന്ന മോഹൻലാൽ ചിത്രം ഭരതത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായി പോയപ്പോൾ ഗുണായുടെ വർക്കുകളിലേക്ക് സിബിക്ക് നന്നായി എത്താൻ കഴിയാതെ വരികയും കമൽ ഹാസൻ സിബി മലയിലിനോട് തെറ്റുകയുമായിരുന്നു. കമ്മ്യൂണിക്കേഷനിൽ വന്ന ചെറിയ തെറ്റുകൊണ്ടാണ് കമൽ താനുമായി പിരിഞ്ഞതെന്നും തനിക്ക് വേറേ വഴിയില്ലായിരുന്നുവെന്നും സിബി മലയിൽ പറയുന്നു.
എന്നാൽ കമലിനെ കുറിച്ച് തന്നോട് സീനിയർ സംവിധായകർ മുമ്പ് തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുമ്പോൾ എല്ലാ കാര്യത്തിലും ഇടപെടുമെന്ന് അവർ പറഞ്ഞിരുന്നുവെന്നും സിബി മലയിൽ പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ അടുത്ത് അതിനുമുമ്പ് തന്നെ ഒന്ന് രണ്ട് സീനിയർ സംവിധായകർ എന്നെ വിളിച്ച് പറഞ്ഞിരുന്നു, നീ പോയാൽ കമലുമായി ഒത്തുപോവാൻ ബുദ്ധിമുട്ടാണ്.
കാരണം കമൽഹാസൻ എല്ലാത്തിലും ഇടപെടുമെന്ന്. അദ്ദേഹം സിനിമയെ കുറിച്ച് നല്ല അറിവുള്ള വ്യക്തിയാണ്. എല്ലാത്തിനെക്കുറിച്ചും നന്നായിട്ട് അറിയാം.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വന്തം സിനിമയിൽ അഭിപ്രായം പറയും. നമുക്ക് പക്ഷെ ആ ശീലമില്ല. അപ്പോഴും ഞാൻ കരുതിയത് മാനേജ് ചെയ്ത് പോവാൻ കഴിയുമെന്നാണ്. പക്ഷെ ഒന്ന് രണ്ട് കാര്യങ്ങളിൽ അവർ ഞാനറിയാതെ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി. സിനിമയുടെ കോസ്റ്റ്യൂംസെല്ലാം അവർ തീരുമാനിച്ചു.
അന്ന് സരിഗയായിരുന്നു അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നത്. ഞനൊരു ദിവസം ചെന്നപ്പോൾ അവർ കുറെ കോസ്റ്റ്യൂംസെല്ലാം എനിക്ക് കാണിച്ചു തന്നു. ഇതാണ് നമ്മുടെ ഡ്രെസുകളെന്ന് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു. കാരണം ഞാൻ അതൊന്നും അറിഞ്ഞില്ലായിരുന്നു. കമലും ഞാനും തീരുമാനിച്ചതാണിതെന്ന് അവർ പറഞ്ഞു. പിന്നെ മുമ്പോട്ട് എങ്ങനെയായിരിക്കും എന്നെനിക്ക് ഊഹിക്കാമായിരുന്നു,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About Kamalhassan And Guna Movie