| Saturday, 3rd August 2024, 9:22 am

മോഹൻലാൽ കരയുന്നതിനേക്കാൾ സങ്കടം മമ്മൂട്ടി കരയുമ്പോൾ നമുക്ക് വരും, കാരണം: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ അഭിനേതാക്കളെ വേണ്ട പോലെ ഉപയോഗിച്ച ഒരു സംവിധായകൻ കൂടെയാണ്. കിരീടം, സദയം, തനിയാവർത്തനം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണമായിരുന്നു.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. സിനിമകളിൽ മോഹൻലാൽ കരയുന്നതിനേക്കാൾ വിഷമം മമ്മൂട്ടി കരയുമ്പോൾ നമുക്കുണ്ടാവുമെന്ന് പറയുകയാണ് സിബി മലയിൽ. തന്റെ ഭാര്യക്കും മമ്മൂട്ടി കരയുന്നത് കാണുമ്പോൾ വലിയ പ്രയാസമാണെന്നും കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ്‌ കണ്ടപ്പോൾ തന്റെ കണ്ണും നിറഞ്ഞിട്ടുണ്ടെന്നും സിബി മലയിൽ റെഡ് എഫ്.എമ്മിനോട് പറഞ്ഞു.

‘മമ്മൂട്ടി കരയുമ്പോള്‍ നമ്മളും കരയും. മോഹന്‍ലാല്‍ കരയുന്നതിനേക്കാള്‍ കൂടുതല്‍ മമ്മൂട്ടി കരയുമ്പോള്‍ നമുക്ക് സങ്കടം വരും. ‘മമ്മൂക്ക കരയുമ്പോള്‍ എനിക്ക് കാണാന്‍ പറ്റില്ല’ എന്ന് എന്റെ ഭാര്യ എപ്പോഴും പറയും. ശ്രീനിവാസന്റെ കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ അദ്ദേഹം അവസാനം പ്രസംഗിക്കുന്ന ഭാഗം എനിക്ക് അങ്ങനെ തന്നെയാണ്. അത് കാണുമ്പോള്‍ എനിക്കും കണ്ണ് നിറയും.

എനിക്കും അവളെ പോലെ തന്നെയാണ്. അത്തരത്തിലുള്ള ഇമോഷണല്‍ രംഗങ്ങളില്‍ മമ്മൂട്ടി വരുമ്പോള്‍ എന്നില്‍ സങ്കടം നിറയും.

ചില പ്രൊജക്റ്റുകള്‍ അങ്ങനെയാണ്. പരമ്പര എന്ന സിനിമ ഞാന്‍ ഒട്ടും താത്പര്യത്തില്‍ ചെയ്തതായിരുന്നില്ല. അന്ന് പ്രൊഡ്യൂസര്‍ വലിയ രീതിയില്‍ പ്രഷറ് ചെയ്യുകയായിരുന്നു. അദ്ദേഹം സ്വാമിയിലും എന്നിലുമുള്ള വിശ്വാസത്തിന് പുറത്താണ് ആ സിനിമ ചെയ്യാന്‍ പറഞ്ഞത്.

ഓഗസ്റ്റ് ഒന്നിന്റെ സക്‌സസ് വെച്ചിട്ടാണ് ആ കോമ്പിനേഷന്‍ വര്‍ക്കാകുമെന്ന് അദ്ദേഹം പറയുന്നത്. പക്ഷെ ആ കഥയുടെ ആദ്യം തൊട്ടേ ഈ പരിപാടി വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്.

അതില്‍ മമ്മൂട്ടി ഡബിള്‍ റോള്‍ ചെയ്തതോടെ വലിയ ഭാരമാകുകയായിരുന്നു,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil Talk About Emotional Scenes Of Mammootty, Mohanlal

We use cookies to give you the best possible experience. Learn more